മോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നുകണ്ടെയ്നർ നീക്കത്തിൽ കൊച്ചിൻ തുറമുഖത്തിന് റിക്കാർഡ് കുതിപ്പ്പഴയ സ്വർണം മാറ്റിവാങ്ങാൻ വൻ തിരക്ക്

കെഎഫ്‌സി സംരംഭകത്വ വികസന വായ്പയുടെ പരിധി ഉയർത്തി

കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ (കെഎഫ്സി) മുൻനിര പദ്ധതിയായ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടിയിലെ (CMEDP) വായ്പകളുടെ പരിധി അഞ്ച് കോടി രൂപയായി ഉയർത്തി. സംസ്ഥാന ബജറ്റിലെ പ്രഖ്യാപനത്തിന് പിന്നാലെയാണ് വായ്പാ പരിധി നിലവിലെ 2 കോടി രൂപയിൽ നിന്ന് 5 കോടി രൂപയായി വർദ്ധിപ്പിച്ചത്. ചെറുകിട, ഇടത്തരം സംരംഭകർക്ക് കൂടുതൽ വലിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവ വിപുലീകരിക്കുന്നതിനും ഈ തീരുമാനം സഹായകരമാകും. ഈ പദ്ധതി പ്രകാരമുള്ള വായ്പകളുടെ വാർഷിക പലിശ നിരക്ക് 6 ശതമാനമാണ്. കൂടുതൽ പേർക്ക് സംരംഭകത്വ മേഖലയിലേക്ക് കടന്നുവരാൻ അവസരമൊരുക്കിക്കൊണ്ട് അപേക്ഷകരുടെ ഉയർന്ന പ്രായപരിധി 50-ൽ നിന്നും 60 വയസ്സായി വർദ്ധിപ്പിച്ചു. പുതിയ മാറ്റങ്ങളോടെയുള്ള വായ്പാ വിതരണം ഉടൻ ആരംഭിക്കുമെന്ന് കെഎഫ്സി അറിയിച്ചിട്ടുണ്ട്.

X
Top