ബ്രസീലിയൻ തുവരപ്പരിപ്പ്‌ ഇന്ത്യൻ വിപണിയിലേക്ക്; ആഭ്യന്തരക്ഷാമം പരിഹരിക്കാൻ ഇറക്കുമതി ◆ ആദ്യ അഞ്ച് മാസത്തിൽ ധനകമ്മി 7.10 ലക്ഷം കോടിയായി ഉയർന്നു ◆ ഡീസൽ, എടിഎഫ് എന്നിവയുടെ വിൻഡ്‌ഫോൾ ടാക്സ് വെട്ടിക്കുറച്ചു ◆ വമ്പന്‍ പുനഃരുപയോഗ ഊര്‍ജ്ജ പദ്ധതിയുമായി കേന്ദ്രം; പിഎം ധാര പദ്ധതിക്കായി നീക്കിവച്ചത് 1.86 ലക്ഷം കോടി ◆ രാജ്യത്ത് ജിഎസ്ടി പിരിവിൽ വൻമുന്നേറ്റം; സെപ്റ്റംബറിൽ പിരിച്ചെടുത്തത് 2.04 ലക്ഷം കോടി രൂപ ◆

ആദായനികുതി റിട്ടേൺ: ജൂലായ് 31-ലെ ഏകീകൃത സമയപരിധിക്ക് മാറ്റം

ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി പരിഷ്‌കരിച്ച് ആദായനികുതി വകുപ്പ്. ജൂലായ് 31 എന്ന ഏകീകൃത സമയപരിധിക്ക് പകരം വരുമാന സ്രോതസ്, ഓഡിറ്റിങ് എന്നിവ പരിഗണിച്ച് റിട്ടേൺ നൽകുന്നതിന് ഘട്ടംഘട്ടമായുള്ള സമയക്രമാണ് സർക്കാർ നിശ്ചയിച്ചിട്ടുള്ളത്. ആദായനികുതി പോർട്ടലിലെ തിരക്കൊഴിവാക്കാനും നികുതി പരിശോധന കാര്യക്ഷമമാക്കുന്നതിനുമാണ് പുതിയ നീക്കം. ശമ്പള വരുമാനം, മൂലധന നേട്ടം തുടങ്ങിയ വിഭാഗങ്ങളിൽ വരുന്ന റിട്ടേണുകൾ (ITR-1 & ITR-2 ഫോമുകൾ) ജൂലൈ 31ന് മുൻപായിത്തന്നെ സമർപ്പിക്കണം.  ബിസിനസ് വരുമാനം (ഓഡിറ്റ് ആവശ്യമില്ലാത്തവ) വിഭാഗത്തിൽ വരുന്ന റിട്ടേണുകൾ (ITR-3 & ITR-4  ഫോമുകൾ) ഓഗസ്റ്റ് 31-ന് മുൻപായും, ബിസിനസ് വരുമാനം (ഓഡിറ്റ് ആവശ്യമുള്ളവ) വിഭാഗത്തിൽ വരുന്നവ (ITR-3 & ITR-4  ഫോമുകൾ) ഒക്ടോബർ 31-ന് മുൻപായും സമർപ്പിക്കണം. സമയപരിധിക്ക് ശേഷം സമർപ്പിക്കുന്ന വൈകിയുള്ള റിട്ടേൺ ഡിസംബർ 31-ന് മുൻപായും സമർപ്പിച്ചവയിലെ തെറ്റുകൾ തിരുത്താനുള്ള പരിഷ്‌കരിച്ച റിട്ടേൺ 2027 മാർച്ച് 31ന് മുൻപായും സമർപ്പിക്കണം. അസസ്‌മെന്റ് വർഷം കഴിഞ്ഞ് 4 വർഷം വരെയുള്ള അപ്‌ഡേറ്റഡ് റിട്ടേണുകൾ (ITR-U) സമർപ്പിക്കേണ്ട അവസാന തീയതി: 2031 മാർച്ച് 31. 

ഓഡിറ്റ് ആവശ്യമില്ലാത്ത ബിസിനസുകൾക്ക് ഓഗസ്റ്റ് 31 എന്ന പുതിയ തീയതി നിശ്ചയിച്ചതാണ് പ്രധാനമാറ്റം. പോർട്ടലിലെ തിരക്ക് ഒഴിവാക്കി ഘട്ടംഘട്ടമായി റിട്ടേൺ നൽകാൻ ഇതിലുടെ കഴിയും. ആദായനികുതി നിയമത്തിലെ സെക്ഷൻ 234എ പ്രകാരം നിശ്ചയിച്ച തീയതിക്കകം റിട്ടേൺ നൽകാൻ കഴിഞ്ഞില്ലെങ്കിൽ പിഴ ഉൾപ്പടെ കനത്ത സാമ്പത്തിക ബാധ്യത നേരിടേണ്ടിവരും. മൊത്ത വരുമാനം അഞ്ച് ലക്ഷം രൂപയിൽ താഴെയാണെങ്കിൽ പരമാവധി 1,000 രൂപയാണ് പിഴ. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലാണ് വരുമാനമെങ്കിൽ 5,000 രൂപ വരെ പിഴയായി നൽകേണ്ടി വരും. പിഴയ്ക്ക് പുറമെ, കുടിശ്ശികയുള്ള നികുതിക്ക് സെക്ഷൻ 234 എ പ്രകാരം പ്രതിമാസം ഒരു ശതമാനം പലിശ നൽകണം. മുൻകൂർ നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ സെക്ഷൻ 234 ബി, 234സി എന്നിവ പ്രകാരമുള്ള പലിശയും ഈടാക്കും. കൃത്യസമയത്ത് റിട്ടേൺ സമർപ്പിക്കാത്തവർക്ക് ബിസിനസ് മൂലധന നഷ്ടം അടുത്ത വർഷങ്ങളിലേക്ക് ക്യാരി ഫോർവേഡ് ചെയ്യാൻ സാധിക്കില്ല.

X
Top