പഞ്ചസാരയ്ക്ക് പിന്നാലെ മുട്ട വിലയും കുതിക്കുന്നുയുഎസിൽ നിന്നുള്ള ഇന്ത്യയുടെ എൽപിജി ഇറക്കുമതിയിൽ വൻ വർധനവ്ക്രൂഡ് ഓയില്‍ ഇറക്കുമതിയിലെ പ്രതിസന്ധി മറികടക്കാൻ ബദൽ മാർഗ്ഗങ്ങള്‍ സജീവമായി പരിഗണിച്ച് ഇന്ത്യഗോതമ്പ്, ആട്ട, മൈദ, റവ എന്നിവയുടെ കയറ്റുമതിക്കുള്ള നിരോധനം പിന്‍വലിച്ച് കേന്ദ്രംരാജ്യത്തെ യുപിഐ പണമിടപാടുകളുടെ മൂല്യത്തിലുണ്ടായത് 4000 ഇരട്ടിയിലേറെ വർധന

ആഗോള പ്രവർത്തനങ്ങൾ ഡിജിറ്റലാക്കാൻ ആമസോൺ വെബ് സർവീസസുമായി കൈകോർക്കാൻ ആർസലർ മിത്തൽ

ആഗോളതലത്തിലുള്ള തങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഓട്ടോമേറ്റ് ചെയ്യുന്നതിനുമായി സ്റ്റീൽ വ്യവസായത്തിലെ ആഗോള മുൻനിരക്കാരായ ആർസലർ മിത്തൽ, പ്രമുഖ ക്ലൗഡ് സേവന ദാതാക്കളായ ആമസോൺ വെബ് സർവീസസുമായി (എഡബ്യുഎസ്) പങ്കാളിത്തത്തിൽ ഏർപ്പെട്ടു. എഡബ്ല്യുഎസിന്റെ അത്യാധുനിക ക്ലൗഡ് കമ്പ്യൂട്ടിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകൾ തങ്ങളുടെ നിർമ്മാണ പ്രക്രിയകളിൽ നേരിട്ട് സംയോജിപ്പിക്കാനാണ് ആർസലർ മിത്തൽ ലക്ഷ്യമിടുന്നത്. ഇതിലൂടെ ഫാക്ടറികളിലെ സുരക്ഷ വർദ്ധിപ്പിക്കാനും യന്ത്രങ്ങളുടെ വിശ്വാസ്യത കൂട്ടാനും ഊർജ്ജ കാര്യക്ഷമത മെച്ചപ്പെടുത്താനും സാധിക്കുമെന്ന് കമ്പനി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. 

തന്ത്രപ്രധാനമായ സഹകരണത്തിലൂടെ കമ്പനി തങ്ങളുടെ ഓപ്പറേഷണൽ ടെക്നോളജിയും ഇൻഫർമേഷൻ ടെക്നോളജിയും എഡബ്ല്യുഎസിന്റെ സുരക്ഷിതമായ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറിലേക്ക് മാറ്റും. ഇൻഡസ്ട്രിയൽ ഇന്റർനെറ്റ് ഓഫ് തിങ്സ്, തത്സമയ സെൻസർ ഡാറ്റ പ്രൊസസ്സിംഗ്, മെഷീൻ ലേണിംഗ് എന്നിവ ഉപയോഗിച്ച് ഫാക്ടറികളിൽ നേരിട്ട് എഐ സാങ്കേതികവിദ്യ നടപ്പിലാക്കും. ഡിജിറ്റൽ പരിവർത്തനത്തിന് പുറമെ, ആമസോണിന്റെ യൂറോപ്പിലെയും യുകെയിലെയും ഡാറ്റാ സെന്ററുകൾക്കും കെട്ടിടങ്ങൾക്കും ആവശ്യമായ കാർബൺ ബഹിർഗമനം കുറഞ്ഞ ‘എക്സ് കാർബ്’ സ്റ്റീൽ ആർസലർ മിത്തൽ വിതരണം ചെയ്യാനും ഇരു കമ്പനികളും തമ്മിൽ കരാറുണ്ട്. ഇത് 2040-ഓടെ പൂർണ്ണമായും കാർബൺ രഹിതമാകാനുള്ള ആമസോണിന്റെ ലക്ഷ്യങ്ങൾക്ക് കരുത്തുപകരും. ഇന്ത്യയിലുൾപ്പെടെ 60 രാജ്യങ്ങളിൽ സാന്നിധ്യമുള്ള ആർസലർ മിത്തലിന്റെ 14 രാജ്യങ്ങളിലെ പ്രധാന സ്റ്റീൽ പ്ലാന്റുകളിലാണ് ഈ മാറ്റങ്ങൾ ആദ്യഘട്ടത്തിൽ നടപ്പിലാക്കുക.

X
Top