യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

 5 വർഷത്തിനുള്ളിൽ 2 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങി  അദാനി പവർ

അദാനി പവർ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 2 ലക്ഷം കോടിയിലധികം രൂപയുടെ വൻതോതിലുള്ള മൂലധന നിക്ഷേപം നടത്താൻ പദ്ധതിയിടുന്നതായി  ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. രാജ്യത്ത് സ്വകാര്യ ഊർജ്ജ മേഖലയിലെ ഏറ്റവും വലിയ നിക്ഷേപ പദ്ധതികളിലൊന്നാണിത്. ഈ വൻ നിക്ഷേപത്തിലൂടെ കമ്പനിയുടെ മൊത്തം വൈദ്യുതി ഉൽപ്പാദന ശേഷി 45 ജിഗാവാട്ട് ആയി ഉയർത്തുകയാണ് പ്രധാന ലക്ഷ്യം. രാജ്യത്ത് വർദ്ധിച്ചുവരുന്ന വ്യവസായ ആവശ്യങ്ങളും ഗാർഹിക വൈദ്യുതി ഉപഭോഗവും കണക്കിലെടുത്താണ് അദാനി ഗ്രൂപ്പ് ഈ നിർണായക വിപുലീകരണത്തിന് തയ്യാറെടുക്കുന്നത്. 

ഭൂട്ടാനിലെ ഡ്രുക് ഗ്രീൻ പവർ കോർപ്പറേഷനുമായി ചേർന്ന് 5 ജിഗാവാട്ട് ജലവൈദ്യുത പദ്ധതികൾ വികസിപ്പിക്കാനും, അദാനി അറ്റോമിക് എനർജി ലിമിറ്റഡിലൂടെ 2035-ഓടെ 10 ജിഗാവാട്ട് ആണവോർജ്ജ ശേഷി കൈവരിക്കാനും ഗ്രൂപ്പിന് പദ്ധതിയുണ്ട്. ആണവോർജ്ജ ഉത്പാദനത്തിനായുള്ള സ്ഥലം ഇതിനകം തന്നെ കണ്ടെത്തിക്കഴിഞ്ഞതായും രാജ്യത്ത് വർദ്ധിച്ചുവരുന്ന ശുദ്ധമായ ഊർജ്ജത്തിന്റെ ആവശ്യകതയ്ക്ക് തടസ്സമില്ലാത്ത പരിഹാരം കാണാൻ ഇതിലൂടെ കഴിയുമെന്നും വാർഷിക പൊതുയോഗത്തിൽ ഓഹരി ഉടമകളെ അഭിസംബോധന ചെയ്തുകൊണ്ട് അദാനി പറഞ്ഞു.

അദാനി എനർജി സൊല്യൂഷൻസിന്റെ ട്രാൻസ്മിഷൻ ഓർഡർ ബുക്ക് 72,000 കോടി രൂപയായി വർദ്ധിച്ചുവെന്നും അദാനി ടോട്ടൽ ഗ്യാസ്, വീടുകളിലേക്കുള്ള പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് കണക്ഷനുകളിൽ 1.1 മില്യൺ എന്ന നാഴികക്കല്ല് പിന്നിട്ടതായും അദ്ദേഹം അറിയിച്ചു.

X
Top