ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

ആദായനികുതി റിട്ടേണ്‍: പിഴയടച്ച് ഡിസംബർ 31 വരെ ഫയൽ ചെയ്യാം

നിർബന്ധിത ഓഡിറ്റ് ആവശ്യമില്ലാത്ത എല്ലാ നികുതിദായകരുടെയും 2021-22 സാമ്പത്തിക വർഷത്തിലെ ആദായനികുതി റിട്ടേണുകൾ പിഴ കൂടാതെ ഫയൽ ചെയ്യുന്നതിനുള്ള അവസാനതീയതി 2022 ജൂലൈ 31 ആയിരുന്നു.

നിർബന്ധിത ഓഡിറ്റ് ആവശ്യമുള്ള നികുതിദായകരും പങ്കുവ്യാപാരസ്ഥാപനങ്ങളാണ് അവയെങ്കിൽ അവയും അവയുടെ പങ്കുകാരും കമ്പനികളും റിട്ടേണ്‍ ഫയൽ ചെയ്യുന്നതിന് ഒക്ടോബർ 31 വരെ സമയം ഉണ്ട്. 5 ലക്ഷം രൂപയിൽ കൂടുതൽ നികുതിക്ക് മുമ്പുള്ള വരുമാനം ഉണ്ടെങ്കിൽ 5000 രൂപയാണ് പിഴയടക്കേണ്ടത്.

എന്നാൽ നികുതിക്ക് വിധേയമായ തുക 500000/- രൂപയിൽ താഴെ ആണ് വരുന്നതെങ്കിൽ പിഴ തുക 1000/- രൂപയായി ലിമിറ്റ് ചെയ്തിട്ടുണ്ട്. 2,50000 രൂപയിൽ താഴെയാണ് റിട്ടേണിലെ തുകയെങ്കിൽ പിഴ തുക ബാധകമല്ല.

നിർദ്ദിഷ്ട തീയതിക്കകം ഫയൽ ചെയ്യാത്ത റിട്ടേണുകളെ ബിലേറ്റഡ് റിട്ടേണുകൾ എന്നാണ് പറയുന്നത്. 2022 ഡിസംബർ 31 ന് ശേഷം 2021-22 ലെ റിട്ടേണുകൾ ഫയൽ ചെയ്യുവാൻ സാധിക്കില്ല. (എന്നാൽ തക്കതായ കാരണങ്ങളാലാണ് റിട്ടേണുകൾ ഫയൽ ചെയ്യുവാൻ സാധിക്കാത്തത് എങ്കിൽ കമ്മീഷണർ മുന്പാകെ ആദായനികുതി നിയമം 119 (1) ബി വകുപ്പനുസരിച്ച് അപേക്ഷ സമർപ്പിച്ചാൽ താമസം ക്ഷമിച്ച് തരുവാൻ സാധ്യതയുണ്ട്. പക്ഷേ നടപടിക്രമങ്ങൾ ദീർഘമായതായിരിക്കും.)

എന്നാൽ 139(8എ) അനുസരിച്ച് അധികനികുതി അടച്ച് അപ്ഡേറ്റഡ് റിട്ടേണ്‍ ഫയൽ ചെയ്യുവാൻ സാധിക്കുമോ എന്നുകൂടി പരിശോധിക്കണം. അപ്ഡേറ്റഡ് റിട്ടേണുകൾ ചില നിബന്ധനകൾക്ക് വിധേയമായി മാത്രം ഫയൽ ചെയ്യാവുന്നതാണ്. നികുതി അടച്ച് റിട്ടേണ്‍ ഫയൽ ചെയ്യുവാൻ ഉണ്ടെങ്കിൽ ഈ സ്കീം തെരഞ്ഞെടുക്കാം.

2016-17 സാന്പത്തികവർഷത്തിന് മുന്പുവരെ റിട്ടേണുകൾ നിർദ്ദിഷ്ട തീയതിക്കുള്ളിൽ ഫയൽ ചെയ്തിരുന്നില്ല എങ്കിൽ അവയിൽ ഏതെങ്കിലും വിധത്തിൽ എന്തെങ്കിലും തെറ്റുകൾ കടന്നുകൂടിയിരുന്നുവെങ്കിൽ അവ പുതുക്കി നൽകുവാൻ സാധിക്കില്ലായിരുന്നു. എന്നാൽ അതിന് ശേഷം റിട്ടേണുകളിൽ എന്തെങ്കിലും തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടെന്ന് പിന്നീട് മനസിലായാൽ അവ പുതുക്കി നൽകുവാൻ ഡിസംബർ 31 വരെ അവസരം ഉണ്ട്.

എന്നാൽ നിർദ്ദിഷ്ട തീയതിക്കുള്ളിൽ റിട്ടേണുകൾ സമർപ്പിച്ചില്ലെങ്കിൽ ബിസിനസിൽ നഷ്ടം ഉണ്ടായാൽ അവ അടുത്തവർഷത്തേക്ക് ക്യാരിഫോർവേഡ് ചെയ്ത് കിട്ടില്ല. മൂലധനനഷ്ടവും മറ്റു വരുമാനമാർഗ്ഗങ്ങളിലുളള നഷ്ടവും ക്യാരിഫോർവേർഡ് ചെയ്യുവാൻ സാധിക്കില്ല. പ്രോപ്പർട്ടിയിൽ ഉണ്ടായ നഷ്ടം ക്യാരിഫോർവേർഡ് ചെയ്യുവാൻ സാധിക്കും.

X
Top