
കൊച്ചി: HIC ABF സ്‌പെഷ്യൽ ഫുഡ്‌സിന്റെ കൺസ്യൂമർ ബ്രാൻഡായ ടേസ്റ്റി നിബിൾസ്, ബ്രാൻഡ് അംബാസിഡർ ആയി അയൺമാൻ നേട്ടം കൈവരിച്ച പ്രശസ്ത ഇന്ത്യൻ മോഡലും, നടനും, ഫിറ്റ്‌നസ് മാരത്തോൺ താരവുമായ മിലിന് സോമനെ നിയമിച്ചു.
ഇതിനൊപ്പം തന്നെ ആരോഗ്യത്തിന് മുൻഗണന നൽകുന്ന കൺവീനിയനൻസ് ഫുഡ് സെഗ്മെന്റിൽ രാജ്യ വ്യാപകമായ വളർച്ച ത്വരിതപ്പെടുത്താനുള്ള പദ്ധതികളും കമ്പനി വ്യ ക്തമാക്കി. നിലവിൽ ഇന്ത്യയിൽ ക്യാൻഡ് ട്യൂണ വിപണിയിൽ 85% മാർക്കറ്റ് ഷെയർ ഉള്ള ടേസ്റ്റി നിബിൾസിന്റെ മുന്നോടുള്ള വളർച്ചയിൽ ഒരു നാഴികക്കല്ലായി മാറും ഈ നീക്കം.
‘ഫുഡ് ബ്രാൻഡുകളുടെ ഭാവി ആരോഗ്യം, വിശ്വാസ്യത , സൗകര്യം ‘എന്നീ മൂന്ന് സുപ്രധാന ഘടകങ്ങളിൽ ഈന്നിയായിരിക്കും എന്ന തിരിച്ചറിവാണ് ടേസ്റ്റി ടേസ്റ്റി നിബിൾസിനെ നയിക്കുന്നത്. പോഷക സമ്പുഷ്ടമായ, ഉപയോഗിക്കാൻ ഏറെ എളുപ്പമുള്ള, ജാപ്പനീസ് ടെക്‌നോളജി ഉപയോഗിച്ച് പ്രോസസ് ചെയ്യ ടേസ്റ്റി നിബിൾസ് ട്യൂണ ഇന്ത്യക്കാരുടെ ദൈനംദിന ഭക്ഷണ ശീലങ്ങളുടെ ഭാഗമാക്കാനുള്ള ദാത്യത്തിന് ഉർജ്ജമേകാൻ ഏറെ അനുയോജ്യനാണ് മിലിന് സോമൻ.
ഇന്ത്യയിൽ ട്യൂണ ഉപയോഗം പ്രാരംഭ ഘട്ടത്തിലാണ്. അതുകൊണ്ടുതന്നെ ദശലക്ഷക്കണക്കിന് വീടുകളിലേക്ക് മികച്ച, സ്വാദിഷ്ടമായ ഒരു പ്രോട്ടീൻ സ്രോതസ്സ് എത്തിക്കാനുള്ള വലിയൊരു അവസരമാണ് ഇതിലൂടെ ടേസ്റ്റി നിബിൾസ് ലക്ഷ്യമാക്കുന്നത്’.
ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ടേസ്റ്റി നിബിൾസ് മാനേജിങ് ഡയറകുൂർ ചെറിയാൻ കുര്യൻ പറഞ്ഞു. വൈസ് പ്രസിഡന്റ്(സെയിൽസ)് സുനിൽ .പി കൃഷ്ണൻ, സീനിയർ മാനേജർ (കീ അക്കൗണ്ട്‌സ) മനോജ് ടി.പി എന്നിവർക്കൊപ്പം ഡിസ്ട്രിബ്യൂട്ടർമാർ, ഇ കോമേഴ്‌സ്, ക്വിക്ക് കോമേഴ്‌സ് പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
‘ലോകമെമ്പാടും പ്രിയങ്കരമായ ഒരു പ്രോട്ടീൻ സ്രോതസ്സ് ആണെങ്കിലും, ഇന്ത്യയിലെ പ്രതിശീർഷ ട്യൂണ ഉപഭോഗം ഇപ്പോഴും വളരെ കുറവാണ്. 1.4 ബിലൃണിലധികം ജനസംഖ്യയുള്ളതിനാൽ, കൃത്യമായി ജനങ്ങളിലേക്ക് എത്തിച്ചാൽ വലിയ വളർച്ചയുടെ സാധ്യതയാണുള്ളത്’ ചെറിയാൻ കുര്യൻ കൂട്ടിച്ചേർത്തു. ‘നല്ല ആരോഗ്യം തുടങ്ങുന്നത് നമ്മുടെ ദൈനംദിന ഭക്ഷണശീലത്തിൽ നിന്നാണ്. മികച്ചതും ഏറെ സ്വാദിഷ്ടവുമായ ലീൻ പ്രോട്ടീൻ സ്രോതസ്സുകളിൽ ഒന്നാണ് ട്യൂണ.
ഒമേഗ ത്രീയാൽ സമ്പുഷ്ടവും ,അതേസമയം കൊഴുപ്പും കാർബോഹൈഡ്രേറ്റും കുറഞ്ഞതുമാണ്. .ട്യൂണ വളരെ എളുപ്പത്തിൽ ദൈനം ദിന ഭക്ഷണ ക്രമത്തിൽ ഉൾപ്പെടുത്താൻ ടേസ്റ്റി നിബിൾസ് കാൻഡ് ട്യൂണ സഹായിക്കുന്നു. ഈ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്,’ മിലന്ദ് സോമൻ പറഞ്ഞു.
വാല്യൂ ആഡഡ് സീഫുഡ് എക്‌സ്‌പോർട്ടസിന് ഇന്ത്യാ ഗവൺമെൻന്റിന്റെ ദേശീയ പുരസ്‌കാരം എട്ട തവണ നേടിയ ടേസ്റ്റി നിബിൾസ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫ്രീസ്.ഡ്രൈഡ് ഷ്രിമ്പ് ഉത്പാദകരിൽ ഒന്നാണ് എച്ച്.ഐ.സി.എ.ബി.എഫ്. ഇന്ത്യൻ കാൻഡ് ട്യൂണ സെഗ്മെന്റിൽ 85 ശതമാനത്തിലധികം മാർക്കറ്റ് ഷെയറോടെ ടേസ്റ്റ് നിബ്ബിൾസ് ആണ് ഒന്നാം സ്ഥാനത്ത്.
നൂതനമായ ജാപ്പനീസ് റിട്ടോർട്ട് ടെക്‌നോളജി ഉപയോഗിച്ച്, പ്രിസർവേറ്റീവ്‌സ് ഒന്നുമില്ലാതെ, ഗ്ലോബൽ ക്വാളിറി സ്റ്റാൻഡേർഡ്‌സിന്റെ പിൻബലത്തോടെ വീട്ടിലുണ്ടാക്കുന്ന തനിമയുള്ള രുചിയും സുരക്ഷയും ഉറപ്പുനൽകുന്നു.
വെജിറ്റബിൾസ്, ഫിഷ്, പ്രോൺസ്, ചിക്കൻ, മറ്റ് മീറ്റ് റേഞ്ചസ് ഉൾപ്പെടെ വിപുലമായ വെജിറ്റേറിയൻ, നോൺ.വെജിറ്റിയൻ റെഡി.ടു.ഈറ്റ്, റെഡി.ടു.കുക്ക് എസ്.കെ.യു കമ്പനിക്കുണ്ട്.






