രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നുകണ്ടെയ്നർ നീക്കത്തിൽ കൊച്ചിൻ തുറമുഖത്തിന് റിക്കാർഡ് കുതിപ്പ്പഴയ സ്വർണം മാറ്റിവാങ്ങാൻ വൻ തിരക്ക്ബ്രിക്സ് ഉച്ചകോടിക്ക് ഒരുങ്ങി ദില്ലി; അംഗരാജ്യങ്ങളുടെ പ്രധാന സെഷൻ ശനിയാഴ്ചവികസന പദ്ധതികളുടെ ഏകോപനത്തിന് ‘റൗണ്ട് ടേബിൾ കോൺഫറൻസ്’ സംഘടിപ്പിക്കാൻ കേരളം

2026-27 രണ്ടാം പകുതിയില്‍ ആര്‍ബിഐ പലിശ നിരക്ക്‌ ഉയര്‍ത്തിയേക്കും

മുംബൈ: നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പകുതിയില്‍ പലിശ നിരക്ക്‌ ഉയര്‍ത്താന്‍ റിസര്‍വ്‌ ബാങ്ക്‌ തീരുമാനിച്ചേക്കുമെന്ന്‌ സാമ്പത്തിക വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന്‌ പണപ്പെരുപ്പം ഉയരാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ്‌ വിദഗ്‌ധര്‍ നിരക്ക്‌ വര്‍ധന ഉണ്ടാകുമെന്ന്‌ പ്രവചിക്കുന്നത്‌.

2026-27 സാമ്പത്തിക വര്‍ഷത്തില്‍ 4.6 ശതമാനം പണപ്പെരുപ്പമാണ്‌ ആര്‍ബിഐ പ്രതീക്ഷിക്കുന്നത്‌. ഇതിലും ഉയര്‍ന്ന നിലവാരത്തിലേക്ക്‌ പണപ്പെരുപ്പം എത്താന്‍ സാധ്യതയുണ്ടെന്ന്‌ വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു.

അതേ സമയം ജൂണ്‍ അഞ്ചിന്‌ നടക്കുന്ന ധന നയ സമിതി അവലോകന യോഗത്തില്‍ പലിശ നിരക്ക്‌ മാറ്റമില്ലാതെ തുടരാനാണ്‌ സാധ്യതയെന്നും അവര്‍ ചൂണ്ടികാട്ടുന്നു.

ഉപഭോഗ്‌തൃ വില സൂചികയുടെ അടിസ്ഥാനത്തില്‍ ഏപ്രിലിലെ പണപ്പെരുപ്പം 3.48 ശതമാനമാണ്‌. ഇത്‌ 2023 മെയ്‌ മാസത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്കാണ്‌. ഏപ്രിലിലും ഫെബ്രുവരിയിലും ആര്‍ബിഐ റെപ്പോ നിരക്ക്‌ കുറച്ചിരുന്നില്ല.

ഡിസംബറില്‍ ആര്‍ബിഐയുടെ ധന നയ സമിതി യോഗം റെപ്പോ നിരക്ക്‌ കാല്‍ ശതമാനം കുറച്ചിരുന്നു. 5.5 ശതമാനത്തില്‍ നിന്നും 5.25 ശതമാനമായാണ്‌ നിരക്ക്‌ കുറച്ചത്‌.

ഓഗസ്റ്റിലും ഒക്‌ടോബറിലും ചേര്‍ന്ന ധന നയ സമിതി യോഗങ്ങളില്‍ റെപ്പോ നിരക്ക്‌ കുറച്ചിരുന്നില്ല. അതേ സമയം അതിന്‌ മുമ്പുള്ള മൂന്ന്‌ ധന നയ സമിതി യോഗങ്ങളിലും റെപ്പോ നിരക്ക്‌ കുറച്ചിരുന്നു. 2025ല്‍ റെപ്പോ നിരക്ക്‌ മൊത്തം 1.25 ശതമാനമാണ്‌ കുറച്ചത്‌.

X
Top