Alt Image
ഇന്ത്യയിലേക്ക് 6 വർഷത്തിനിടയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപം ◆ ഇന്ത്യയിലെ ചോളം, കരിമ്പ് ഉല്‍പാദനം പ്രതിസന്ധിയില്‍; രാജ്യത്തിന്റെ ഇ20 ലക്ഷ്യത്തിന് തിരിച്ചടിയായേക്കും ◆ ഗള്‍ഫ് സംഘര്‍ഷം: കുത്തനെ ഇടിഞ്ഞ് പഴം, പച്ചക്കറി കയറ്റുമതി ◆ ഇന്ത്യയിൽ അതിദാരിദ്ര്യം പകുതിയായി കുറഞ്ഞു; 2.6 ശതമാനത്തിലെന്ന് ലോകബാങ്ക് കണക്കുകൾ ◆ മാനേജർ പദവികളിൽ സ്ത്രീ പങ്കാളിത്തം: റാങ്കിങ്ങിൽ ഇന്ത്യ ഏറ്റവും താഴെത്തട്ടിൽ ◆

നേപ്പാളിലേക്ക് 20 മെട്രിക് ടൺ ബസുമതി ഇതര അരി കയറ്റുമതി ചെയ്യാൻ പതഞ്ജലിക്ക് സർക്കാർ അനുമതി

ഡൽഹി: ഭൂകമ്പബാധിതർക്കായി നേപ്പാളിലേക്ക് 20 ടൺ ബസുമതി ഇതര വെള്ള അരി സംഭാവന ചെയ്യുന്നതിന് പതഞ്ജലി ആയുർവേദിന് കയറ്റുമതി നിരോധനത്തിൽ നിന്ന് സർക്കാർ ഒറ്റത്തവണ ഇളവ് നൽകി.

ആഭ്യന്തര വിതരണം വർദ്ധിപ്പിക്കുന്നതിനായി ജൂലൈ 20 ന് ബസുമതി ഇതര അരിയുടെ കയറ്റുമതി നിരോധിച്ചിരുന്നുവെങ്കിലും, ഭക്ഷ്യസുരക്ഷാ ആവശ്യങ്ങൾ നിറവേറ്റുന്നതിനായിയാണ് സർക്കാർ കയറ്റുമതി അനുവദിക്കുന്നത്.

ഒക്ടോബറിൽ പുറത്തിറക്കിയ ഡിജിഎഫ്ടിയുടെ വിജ്ഞാപനമനുസരിച്ച്, നേപ്പാൾ, കാമറൂൺ, മലേഷ്യ എന്നിവയുൾപ്പെടെ ഏഴ് രാജ്യങ്ങളിലേക്ക് 10,34,800 ടൺ ബസുമതി ഇതര അരി കയറ്റുമതി ചെയ്യാൻ സർക്കാർ അനുമതി നൽകി.കമ്പനിയുടെ പ്രധാന വിപണിയാണ് നേപ്പാൾ.

നവംബർ 6 ന് അർദ്ധരാത്രിക്ക് തൊട്ടുമുമ്പ് നേപ്പാളിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 153 പേർ കൊല്ലപ്പെടുകയും 250 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു

പടിഞ്ഞാറൻ നേപ്പാളിലെ ജജർകോട്ട്, റുക്കും വെസ്റ്റ് ജില്ലകളിൽ ഉണ്ടായ ഭൂകമ്പത്തിൽ പൊതു-സ്വകാര്യ മേഖലകളിലുള്ള 8,000 സ്വത്തുക്കൾക്കും നാശനഷ്ടമുണ്ടായി.

നേപ്പാളിലെ ഭൂകമ്പ ബാധിത ജില്ലകളിലേക്ക് അടിയന്തര ദുരിതാശ്വാസ സാമഗ്രികൾ അയച്ച ആദ്യ രാജ്യമായി ഇന്ത്യ മാറി.

X
Top