“മാറുന്ന കാലം”: ബജറ്റിൽ കൂടുതൽ പ്രാധാന്യം നേടി ശാസ്ത്ര സാങ്കേതിക മേഖലടൂറിസം മേഖലക്ക് ബജറ്റിൽ പ്രത്യേക പരിഗണനബജറ്റിൽ ഗ്രാമവികസനത്തിന് 2138 കോടി രൂപബജറ്റ് ലക്ഷ്യം വയ്ക്കുന്നത് നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിലൂടെയുള്ള വ്യവസായ മുന്നേറ്റംപെരുമ്പാവൂർ കേന്ദ്രമാക്കി ആഗോള ഫർണിച്ചർ ഹബ്ബിന് 10 കോടി രൂപ

ഗ്രേറ്റ് നിക്കോബാർ പദ്ധതി രാജ്യസുരക്ഷയ്ക്ക് നിർണായകമെന്ന് കേന്ദ്രം

ന്യൂഡൽഹി: അന്തമാൻ നിക്കോബാർ ദ്വീപസമൂഹത്തിൽ നടപ്പാക്കുന്ന ഗ്രേറ്റ് നിക്കോബാർ മെഗാ പദ്ധതിക്കുനേരേയുള്ള കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ വിമർശനത്തിന് മറുപടിയുമായി കേന്ദ്രം. പദ്ധതിയുടെ ഭാഗമായി അന്തമാനിലെ തദ്ദേശീയ ആദിവാസിസമൂഹത്തെ കുടിയൊഴിപ്പിക്കില്ലെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.

വിശദമായ പാരിസ്ഥിതികാഘാത പഠനത്തിലൂടെ പരിസ്ഥിതിസംരക്ഷണം ഉറപ്പാക്കിയുള്ള പദ്ധതി രാജ്യസുരക്ഷയ്ക്ക് നിർണായകവും പ്രതിരോധ-നയതന്ത്ര പ്രാധാന്യമേറിയതുമാണെന്ന് മന്ത്രാലയം പറഞ്ഞു.

81,000 കോടി രൂപയുടെ പദ്ധതി രാജ്യത്തെ ഏറ്റവും വലിയ അഴിമതികളിലൊന്നും പ്രകൃതിക്കും ആദിവാസിപാരമ്പര്യത്തിനും നേർക്കുള്ള ഗുരുതര കുറ്റകൃത്യവുമാണെന്ന് കഴിഞ്ഞ ദിവസം അന്തമാൻ സന്ദർശിച്ച രാഹുൽഗാന്ധി ആരോപിച്ചിരുന്നു.

വിശദീകരണത്തിൽ നിന്ന്

  • അന്തമാൻ തീരത്തിനുള്ള നേട്ടമുപയോഗപ്പെടുത്തി തുറമുഖം വികസിപ്പിക്കുകവഴി ഇന്ത്യയെ സുപ്രധാന സാമ്പത്തിക-നയതന്ത്ര ഹബ്ബാക്കാം.
  • ഇന്ത്യൻ മഹാസമുദ്രത്തിൽ വാണിജ്യ-സൈനിക സ്വാധീനം ശക്തമാക്കുകയെന്ന ചൈനയുടെ തന്ത്രത്തെ നേരിടാൻ പദ്ധതി സഹായിക്കും.
  • ഇന്ത്യൻ മഹാസമുദ്രത്തിലെ വിദേശശക്തികളുടെ സാന്നിധ്യത്തെ ചെറുക്കാനും മാരിടൈം പാതകളുടെ സുരക്ഷയുറപ്പാക്കാനുമാകും.
  • പദ്ധതിക്കായി വേണ്ടത് ദ്വീപസമൂഹത്തിന്റെ രണ്ടുശതമാനമായ 166.1 ചതുരശ്ര കിലോമീറ്റർ പ്രദേശം. വകമാറ്റേണ്ടത് ദ്വീപസമൂഹത്തിന്റെ 1.82 ശതമാനംമാത്രംവരുന്ന 130.75 ചതുരശ്ര കിലോമീറ്റർ വനഭൂമി. ഇതിൽ 49.86 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് വരുന്ന 7.11 ലക്ഷം മരങ്ങൾ മുറിച്ചുമാറ്റണം. മൊത്തം 18.65 ലക്ഷം മരങ്ങളുള്ളിടത്താണിത്.
  • മരങ്ങൾ മുറിച്ചുമാറ്റുക മൂന്നുഘട്ടമായി. ആദ്യഘട്ടമായ 2025-2035 കാലഘട്ടത്തിൽ 2.79 ലക്ഷം മരങ്ങൾ മുറിക്കണം
  • 75 ശതമാനം വനാവരണമുള്ള സംസ്ഥാനങ്ങളിലോ കേന്ദ്രഭരണപ്രദേശങ്ങളിലോ വനഭൂമി ഏറ്റെടുക്കേണ്ടിവരുമ്പോൾ പകരം വനവത്കരണം ഭൂമിലഭ്യമായ മറ്റേതെങ്കിലും സംസ്ഥാനത്ത് നടത്തിയാൽ മതിയെന്ന 2019-ലെ വിജ്ഞാപനപ്രകാരം അന്തമാനിൽ ഏറ്റെടുക്കുന്ന വനഭൂമിക്കുപകരം 17000 ഹെക്ടർ ഹരിയാണയിലും 6320.10 ഹെക്ടർ ഭൂമി മധ്യപ്രദേശിലും വനവത്കരണത്തിനായി കണ്ടെത്തി.
  • പ്രദേശത്തെ അതിദുർബല ഗോത്രവിഭാഗത്തിൽപ്പെട്ട ഷോംപെൻ സമുദായത്തെ പദ്ധതി ദോഷകരമായി ബാധിക്കില്ല.
  • 166.1 ചതുരശ്ര കിലോമീറ്ററിൽ 84.1 ചതുരശ്ര കിലോമീറ്റർ ട്രൈബൽ റിസർവാണ്. ഇതിൽ 11.032 ചതുരശ്ര കിലോമീറ്ററിലാണ് ആദിവാസി റവന്യുഭൂമി. പദ്ധതിക്കായി വിനിയോഗിക്കുന്നത് 73.07 ചതുരശ്ര കിലോമീറ്റർ. ഇതേറ്റെടുക്കുമ്പോൾ പകരമായി 76.98 ചതുരശ്ര കിലോമീറ്റർ ഭൂമി ട്രൈബൽ റിസർവായി പുനർവിജ്ഞാപനം ചെയ്യും.

X
Top