കേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ2026ൽ ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം ലഭിച്ച 10 സംസ്ഥാനങ്ങൾഭക്ഷ്യ എണ്ണ ഇറക്കുമതിക്കുള്ള ചെലവിൽ എട്ടുമാസത്തിനിടെയുള്ള വർധന 20 ശതമാനമെന്ന് എസ്ഇഎരണ്ട് വിമാനത്താവളങ്ങളുടെ ഓഹരി സ്വകാര്യ കമ്പനികൾക്ക് വിൽക്കാൻ കേന്ദ്രം

15 വർഷം കഴിഞ്ഞ വാഹനങ്ങൾ ഉപയോഗിക്കേണ്ടെന്ന് കേന്ദ്രം; സംസ്ഥാന ഉത്തരവ് നിയമവിരുദ്ധം

തിരുവനന്തപുരം: സർക്കാർ വാഹനങ്ങളുടെ കാലാവധി 20 വർഷമായി ഉയർത്തിയ സംസ്ഥാന സർക്കാർ നടപടിക്ക് തിരിച്ചടി. നിർദേശം അംഗീകരിക്കാനാകില്ലെന്ന് കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയം അറിയിച്ചു.

കേന്ദ്രനിയമത്തിനെതിരായ സംസ്ഥാന സർക്കാർ നിയമഭേദഗതി നിലനിൽക്കില്ലെന്ന് കേന്ദ്രത്തിന്റെ കത്തിൽ പറയുന്നു. കാലാവധി കൂട്ടുന്നതിൽ സംസ്ഥാനത്തിന് തീരുമാനമെടുക്കാൻ കഴിയില്ലെന്നും ട്രാൻസ്പോർട്ട് കമ്മിഷണർക്ക് നൽകിയ കത്തിൽ പറയുന്നു.

രണ്ടാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് മന്ത്രി കെ.ബി. ഗണേഷ്‌കുമാറാണ് സർക്കാർ വാഹനങ്ങളുടെ കാലാവധി 20 വർഷമായി ഉയർത്തിയത്. ഇവയ്ക്ക് ഇൻഷുറൻസ് നൽകാൻ സ്റ്റേറ്റ് ഇൻഷുറൻസ് സർവീസിനെ ചുമതലപ്പെടുത്തിയിരുന്നു. ഇത് നിയമവിരുദ്ധമാണെന്നാണ് കേന്ദ്രനിലപാട്.

X
Top