വിമാന ഇന്ധനവിലയിൽ 5.46 ശതമാനം വർധന; ആകാശയാത്രയ്ക്ക് ചെലവ് കൂടുംനാളികേര ഉൽപന്ന കയറ്റുമതിയിൽ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടം; കരുത്തായി യുഎഇയും ഒമാനും ഓസ്ട്രേലിയയുംചരിത്ര റെക്കോർഡ് ഭേദിച്ച് യുപിഐ ഇടപാടുകൾ; ഓഗസ്റ്റിൽ നടന്നത് 29.82 ലക്ഷം കോടിയുടെ ഇടപാടുകൾ, പ്രതിദിനം 79 കോടിയിലധികം പണമിടപാടുകൾനിര്‍മാണ മേഖലയില്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന വളര്‍ച്ചതുടർച്ചയായ രണ്ടാം മാസവും വിമാന ഇന്ധനത്തിൻ്റെ വില വർധിപ്പിച്ചു

തോന്നുംപടി വിമാനടിക്കറ്റ് നിരക്ക്: കേന്ദ്ര സർക്കാരിനെ ‘കുടഞ്ഞ്’ കോടതി

ന്യൂഡൽഹി: തോന്നുംപടി വിമാനടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്ന വിഷയത്തിൽ അതൃപ്തി പറഞ്ഞ സുപ്രീം കോടതി, ഇതുസംബന്ധിച്ചു സത്യവാങ്മൂലം നൽകാനുള്ള നിർദേശം പാലിക്കാത്തതിന് കേന്ദ്ര സർക്കാരിനെ വിമർശിച്ചു.

വിമാനടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ടു കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങൾ മന്ത്രാലയം സജീവമായി പരിഗണിക്കുന്നുണ്ടെന്നു കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.

അനിയന്ത്രിത നിരക്കു വർധന നിയന്ത്രിക്കാൻ മാർഗനിർദേശം പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകൻ എസ്. ലക്ഷ്മിനാരായണൻ നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്.

സത്യവാങ്മൂലം നൽകാത്തതിനുള്ള കാരണം വിശദീകരിക്കാൻ കോടതി സർക്കാരിനോട് നിർദേശിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാനാണ് നിർദേശം.

X
Top