ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

വരുമാനത്തിലും ലാഭത്തിലും കേരള ബിഎസ്എൻഎൽ രാജ്യത്ത് മുന്നിൽ

പത്തനംതിട്ട: വരുമാനത്തിലും പ്രവർത്തനലാഭത്തിലും ബി.എസ്.എൻ.എൽ. കേരള സർക്കിൾ രാജ്യത്ത് ഒന്നാമത്. പ്രവർത്തനലാഭത്തിൽ 24 ശതമാനത്തിന്റെയും മൊത്തം വരുമാനത്തിൽ എട്ടുശതമാനത്തിന്റെയും വളർച്ച കൈവരിച്ചു.

2024-25-ൽ പ്രവർത്തനലാഭം 662 കോടി രൂപയായിരുന്നു. അതാണിപ്പോൾ 820 കോടിയിലെത്തിയത്. മുൻവർഷം 1,956 കോടി രൂപയായിരുന്ന മൊത്തം വരുമാനം 2025-26-ൽ 2,102 കോടി രൂപയിലെത്തി.

സ്ഥിരതയുള്ള അറ്റാദായം മുൻവർഷത്തെ 182 കോടിയിൽനിന്ന് നാലുശതമാനം വളർച്ചയോടെ 190 കോടിയിലെത്തി. ഫൈബർ, മൊബൈൽ സേവനങ്ങളിൽ നിന്നുള്ള വരുമാനം 1565 കോടിയിൽനിന്ന് 1627 കോടിയായും ഉയർന്നു.

X
Top