ഇന്ത്യയുടെ വളർച്ച ഏഴ് ശതമാനത്തിലേക്ക് ഉയരുമെന്ന് ഐഎംഎഫ്ഇന്ത്യയിൽ നിന്നുള്ള സ്വർണ, വജ്ര കയറ്റുമതിയിൽ ഇടിവ്ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനിടെ ഇന്ത്യ വിൻഡ്ഫാൾ നികുതി വർധിപ്പിച്ചുഐടി രംഗത്ത് അരലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ ഒരുങ്ങുന്നുഅടുത്ത 4 വർഷത്തിനുള്ളിൽ എസി വിൽപന ഇരട്ടിയായേക്കും

ലോക രാജ്യങ്ങൾ ഇവികൾക്കായി നിലകൊള്ളുമ്പോഴും പെട്രോൾ ഡിമാൻഡ് വർധിക്കുന്നു

ക്രൂഡിന്റെ ഉപോൽപ്പന്നമാണ് ഗ്യാസോലിൻ അഥവാ പെട്രോൾ എന്ന കാര്യം നിങ്ങൾക്ക് അറിയാമല്ലോ? ലോകത്ത് വാണിജ്യാവശ്യങ്ങൾക്ക് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഇന്ധനം ഡീസൽ ആണ്.

എന്നാൽ വാഹനങ്ങളിലും, വ്യക്തിഗത ആവശ്യങ്ങൾക്കും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് പെട്രോൾ ആണ്. ഒരു വസ്തുവിന്റെ ഡിമാൻഡ് വർധിക്കുമ്പോൾ അതിന്റെ വില വർധിക്കുമെന്നതു സ്വാഭാവികമാണ്. പെട്രോളിന്റെ കാര്യത്തിൽ നിലവിൽ സംഭവിക്കുന്നതും ഇതുതന്നെ.

ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കടുത്ത മലിനീകരണത്തിനു കാരണമാകുന്നു എന്ന തിരിച്ചറിവാണ് ഇലക്ട്രിക് ബദലിലേയ്ക്കു വിദഗ്ധരെ കൊണ്ടെത്തിച്ചത്.

ഇലക്ട്രിക് വാഹനങ്ങൾക്കു രാജ്യങ്ങളും, വിവിധ ഗവൺമെന്റുകളും വനോളം പിന്തുണയും നൽകിവരുന്നു. എന്നാൽ ഈ ഇലക്ട്രിക് പുഷിനിടയിലും പെട്രോൾ ഡിമാൻഡ് കൂടി വരുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

അതേസമയം വിദഗ്ധരുടെ വിലയിരുത്തലുകൾ അതുല്യമാണ്. എന്നാൽ ഈ വിലയിരുത്തലുകൾ യഥാർത്ഥ്യങ്ങളിൽ നിന്ന് അകലം പാലിക്കുന്നുവെന്നതാണ് വെല്ലുവിളി.

അമേരിക്കയിലും ചൈനയിലും ഇലക്ട്രിക് വാഹനങ്ങളുടെ വർധിച്ച സ്വീകാര്യത ഈ വർഷം ഗ്യാസോലിൻ ഡിമാൻഡ് വളർച്ചയിൽ വലിയ ഇടിവ് ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. എന്നാൽ ഇതുവരെ ഇത്തരത്തിൽ ഒരു ട്രെൻഡ് എടുത്തുപറയാൻ സാധിക്കുന്നില്ല.

ആഗോള വിപണിയിലേക്കുള്ള ഇലക്ട്രിക് വാഹനങ്ങളുടെ നുഴഞ്ഞുകയറ്റം, 2024-ഓടെ പെട്രോൾ ഡിമാൻഡ് വളർച്ച പകുതിയായി കുറയുമെന്ന് ആഗോള കൺസൾട്ടൻസി സ്ഥാപനമായ വുഡ് മക്കെൻസി പറയുന്നു.

ഇവി ഉൽപ്പാദനത്തിന്റെ കാര്യത്തിൽ ചൈന സ്ട്രാറ്റോസ്‌ഫെറിക് വളർച്ചയുടെ പാതയിലാണ്. ലോകത്തു വിൽക്കുന്ന ഇവി വാഹനങ്ങളുടെ 60% ചൈനയിലാണ് നിർമ്മിക്കുന്നു. വാഹനങ്ങൾ കയറ്റിയയക്കുന്നതിനൊപ്പം ഇവി വാഹനങ്ങളുടെ ഉപയോഗവും വർധിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ചൈന.

അതേസമയം യുഎസ് അടക്കമുള്ള മറ്റു ചില പ്രമുഖ രാജ്യങ്ങളിലെ ഇവി ഏറ്റെടുക്കൽ നിരക്ക് ഇപ്പോഴും പ്രതീക്ഷിച്ചതിലും താഴെയാണെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഫോസിൽ ഇന്ധനങ്ങൾ അതുല്യമായി നിലകൊള്ളാനുള്ള കാരണവും ഇതുതന്നെ.

വരും വർഷങ്ങളിൽ ഫോസിൽ ഇന്ധനങ്ങൾക്ക്, പ്രത്യേകിച്ച് പെട്രോളിന്റെ ആവശ്യകത ഉയരുമെന്ന് ഒപെക്ക് വിശ്വസിക്കുന്നു. ഇന്നും ഉൽപ്പാദനം കുറഞ്ഞ് വില വർധിപ്പിക്കാൻ ഇവർക്കു സാധിക്കുന്നതും ഈ ഡിമാൻഡ് കൊണ്ടു തന്നെ.

ആഗോള ഗ്യാസോലിൻ ഡിമാൻഡ് വർഷം മുഴുവനും വർദ്ധിച്ചുകൊണ്ടിരിക്കുന്നുവെന്നതാണ് സത്യം. ഇപ്പോഴും ക്രൂഡ് വില നിശ്ചയിക്കുന്നതിൽ പെട്രോൾ, ഡീസൽ ഇന്ധനങ്ങൾ വലിയ പങ്കുവഹിക്കുന്നു.

ഇലക്ട്രിക് വാഹനങ്ങൾക്ക് ഇപ്പോഴും ഇവിടെ ഒരു ഇംപാക്ട് സൃഷ്ടിക്കാൻ കഴിയുന്നില്ല. ഇതിനു പ്രധാന കാരണം ഇലക്ട്രിക് വാഹനങ്ങളുടെ താരതമ്യേന ഉയർന്ന വിലയാണ്. ബാറ്ററി വിലയടക്കം കുറയുന്നതോടെ ട്രെൻഡ് മാറുമെന്നു പ്രതീക്ഷിക്കാം.

നിലവിൽ ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് ബാരലിന് 83.86 ഡോളറും, ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 79.34 ഡോളറുമാണു നിലവാരം.

X
Top