100 ‘പ്ലഗ് ആൻഡ് പ്ലേ’ വ്യവസായ പാർക്കുകൾ തുടങ്ങാൻ കേന്ദ്രംസ്വർണ വായ്പകളുടെ മൂല്യം വർധിച്ച് 19 ലക്ഷം കോടിയായിആയുധ കയറ്റുമതിയിൽ ഇന്ത്യ വൻ ശക്തിയാകുമെന്ന് രാജ്നാഥ് സിങ്പെട്രോൾ, ഡീസൽ വില 2 രൂപ കൂടി കൂട്ടുംഏപ്രിലില്‍ ഇന്ത്യയുടെ എണ്ണ ഇറക്കുമതിച്ചെലവ് കുത്തനെ ഉയ‍‌ർന്നു

ഇന്ത്യൻ നിരത്തിൽ കരുത്തുകാട്ടാൻ ഹോണ്ട; പുതിയ പങ്കാളികളെ തേടി ജാപ്പനീസ് ഭീമൻ

ന്ത്യയിലെ വാഹന വിപണിയിൽ കൂടുതൽ കരുത്തോടെ നിലയുറപ്പിക്കാനുള്ള പദ്ധതികളിലാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട. ഇതിനായുള്ള സുപ്രധാന ചുവടുവയ്പ്പ്, വാഹനങ്ങളുടെ നിര വികസിപ്പിക്കുകയെന്നതാണ്. പുതിയ സിറ്റി സെഡാൻ, എസ്‌യുവി മോഡലായ ഇസഡ്ആർ-വി എന്നീ മോഡലുകളുടെ വരവോടെ കൂടുതൽ വാഹനങ്ങൾ എത്തിക്കാനുള്ള നീക്കങ്ങൾ, കൂടുതൽ വ്യക്തമാക്കിയിരിക്കുകയാണ് ഹോണ്ട.

ഇതിനുപുറമെ, ഇന്ത്യൻ വിപണിയിലെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കുന്നതിനായി ഏതെങ്കിലും ആഭ്യന്തര വാഹന നിർമാതാക്കളുമായി സഹകരിക്കാനുള്ള സന്നദ്ധതയാണ് ഇപ്പോൾ ഹോണ്ട അറിയിച്ചിരിക്കുന്നത്. “ഹോണ്ട ഇന്ത്യയുമായി സഹകരിക്കാൻ, ഇവിടെ നിന്നുള്ള സുഹൃത്തുക്കളെ ഞങ്ങൾ തേടുന്നുണ്ട്,” എന്ന് ഹോണ്ട കാർ ഇന്ത്യയുടെ പ്രസിഡന്റും സിഇഒയുമായ തകാഷി നകജിമയെ ഉദ്ധരിച്ച് ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ആഭ്യന്തര വാഹന നിർമാതാക്കളുമായി സഹകരിക്കുന്നതിലൂടെ, ഹോണ്ടയുടെ ഇന്ത്യയിലെ വാഹന നിർമാണം വർധിപ്പിക്കാനും വിപണിയിലെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കാനും സാധിക്കുമെന്നാണ് വിലയിരുത്തലുകൾ. ഇതിൽ തന്നെ, മോഡലുകളുടെ എണ്ണം വർധിപ്പിക്കുന്നതും പ്രധാനമാണ്. നിലവിൽ ഗ്രേറ്റർ നോയിഡയിലും, രാജസ്ഥാനിലെ ടപുകരയിലും ഹോണ്ടയ്ക്ക് വാഹന നിർമാണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

വാഹനങ്ങളുടെ കുറവാണ് ഹോണ്ട ഇന്ത്യയിൽ നേരിടുന്ന പ്രധാന പ്രതിസന്ധികളിൽ ഒന്ന്. അമേസ്, സിറ്റി, എലിവേറ്റ് എന്നീ വാഹനങ്ങൾക്കൊപ്പം, കഴിഞ്ഞ ദിവസം അവതരിപ്പിച്ച ഇസഡ്ആർ-വി മോഡലുകൾ മാത്രമാണ് ഇവരുടെ വാഹന നിരയിലുള്ളത്. പ്രീമിയം വാഹനങ്ങളുടെ വിഭാഗത്തിലും, ഇന്ത്യയിൽ ഏറ്റവുമധികം ആവശ്യക്കാരുള്ള സബ് ഫോർ മീറ്റർ എസ്‌യുവി വിഭാഗത്തിലും ഹോണ്ടയുടെ വാഹനങ്ങൾ ഇല്ലെന്നത്, മറ്റ് കമ്പനികളുമായി മത്സരിക്കുന്നതിന് തടസ്സമാകുന്നുണ്ട്.

ഇന്ത്യയിലെ ഏതെങ്കിലും വാഹന നിർമാതാക്കളുമായി കൈകോർക്കാനുള്ള ശ്രമങ്ങളാണ് ഹോണ്ട നടത്തുന്നതെന്നാണ് റിപ്പോർട്ട്. വാഹനങ്ങളുടെ പ്ലാറ്റ്‌ഫോമുകൾ കൈമാറ്റം ചെയ്യുന്നതിനും, വാഹനങ്ങളും സാങ്കേതികവിദ്യയും പങ്കിടുന്നതിനും സന്നദ്ധതയുള്ള കമ്പനികളുമായായിരിക്കും ഹോണ്ട സഹകരിക്കുകയെന്നാണ് ഓട്ടോകാർ റിപ്പോർട്ട് ചെയ്യുന്നത്.

ഒരു സ്വതന്ത്ര കമ്പനിയായി നിലനിന്നിരുന്ന ഹോണ്ടയെ സംബന്ധിച്ച്, സുപ്രധാന നീക്കമായാണ് ഈ പദ്ധതിയെ വിലയിരുത്തുന്നത്.

X
Top