രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ 48 ലക്ഷം വിവാഹങ്ങള്‍ നടക്കുമെന്ന് റിപ്പോർട്ട്; വിവാഹ സീസണില്‍ രാജ്യത്ത് പ്രതീക്ഷിക്കുന്നത് 6 ലക്ഷം കോടിരൂപയുടെ ബിസിനസ്കുതിച്ചുയർന്ന് ഇന്ത്യയിലെ ഇന്ധന ഉപഭോ​ഗംഇന്ത്യയെ ‘താരിഫ് കിംഗ്’ എന്ന് വിളിക്കുന്ന ട്രംപ് അധികാരത്തിലേറുമ്പോൾ വ്യാപാര ബന്ധത്തിന്റെ ഭാവിയെന്ത്?കേന്ദ്രത്തിനോട് 6000 കോടി കടം ചോദിച്ച് കേരളംപവര്‍ ഗ്രിഡ് സ്ഥിരത വര്‍ധിപ്പിക്കാന്‍ ഇന്ത്യ

സമ്പത്തിൽ വലിയ നഷ്ടം നേരിട്ട് ചൈനീസ് ബില്യനെയേഴ്സ്

ബീജിംഗ്: ചൈനീസ് സമ്പദ്‌വ്യവസ്ഥക്ക് നേരിട്ട തിരിച്ചടിയെ തുടർന്ന് ചൈനയിലെ അതിസമ്പന്നരുടെ സമ്പത്തിൽ വൻ വീഴ്ചയുണ്ടായതായി ഹുറൂൺ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട്. 2024ലെ ഹുറൂൺ റിച്ച് ലിസ്റ്റിലെ ചൈനീസ് സംരംഭകരുടെ മൊത്തം സമ്പത്ത് മുൻവർഷത്തേക്കാൾ 10%-മാണ് ഒറ്റയടിക്ക് കുറഞ്ഞത്. 2024-25 ചൈനയുടെ സമ്പദ്‌വ്യവസ്ഥയ്ക്കും ഓഹരി വിപണികൾക്കും തിരിച്ചടികൾ നേരിട്ട വർഷമായിരുന്നെന്ന്  ഹുറൂൺ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനും ചീഫ് ഗവേഷകനുമായ റൂപർട്ട് ഹൂഗ്‌വെർഫ് പറഞ്ഞു.

ഏഷ്യയിലെ അതി സമ്പന്നരുടെ പട്ടികയിൽ മുകേഷ് അംബാനിയും ഗൗതം അദാനിയും ആദ്യ സ്ഥാനങ്ങളിൽ എത്തിയതാണ് മറ്റൊരു ശ്രദ്ധേയ കാര്യം. അതേസമയം മുകേഷ് അംബാനിയുടെ ആസ്തിയുടെ പകുതി പോലും ചൈനയിലെ ഏറ്റവും വലിയ കോടീശ്വരന് ഇത്തവണ ഇല്ലെന്നതും കൗതുകകരമായ കാര്യമായി.ചൈനയിലെ അതിസമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്  ബൈറ്റ്ഡാൻസ് സ്ഥാപകൻ ഷാങ് യിമിംഗ് ആണ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മുകേഷ് അംബാനിയുടെ ആസ്തി 102 ബില്യൺ ഡോളർ ആണ്. അതേസമയം,  ഷാങ് യിമിംഗിൻ്റെ ആസ്തി 43.9 ബില്യൺ ഡോളർ മാത്രമാണ്.

ഓഗസ്റ്റിൽ പുറത്തിറക്കിയ ഹുറൂൺ ഏഷ്യ റിച്ച് ലിസ്റ്റ് പ്രകാരം, ചൈനയിലെ ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ 25% കുറവുണ്ടായപ്പോൾ, ഇന്ത്യയിൽ ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ 29% വർധനവ് രേഖപ്പെടുത്തി, എങ്കിലും ആകെ ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ ഇന്ത്യ ഇപ്പോഴും ചൈനയെക്കാൾ പിന്നിലാണ്. ചൈനയിൽ മൊത്തം 753 ശതകോടീശ്വരന്മാരുണ്ട്, ഇന്ത്യയിൽ നിന്ന് ഹുറൂൺ പട്ടികയിൽ ആകെ 334 പേർ മാത്രമാണ് ഉള്ളത്.

X
Top