മോദിയുടെ സ്വർണം വാങ്ങൽ നിർദേശം; പഴയ സ്വർണം വിറ്റ് പണമാക്കാൻ തിരക്ക്ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള കന്നുകാലി, കോഴിവരവ് ഗണ്യമായി കുറഞ്ഞു; പോത്ത്, കോഴി ഇറച്ചിവില കൂടുന്നുവിബിജി ആർഎഎംജി പദ്ധതി ജൂലൈ ഒന്നുമുതൽ നടപ്പിൽവരുംറഷ്യയുടെ എൽഎൻജി വേണ്ടെന്ന് ഇന്ത്യ; സിംഗപ്പൂരിനടുത്ത് പാതിവഴിയിൽ കുടുങ്ങി കപ്പൽഎണ്ണ കമ്പനികൾക്ക് വില പിടിച്ചു നിർത്താൻ കഴിയുമോ എന്നതിൽ ഉറപ്പ് പറയാൻ ആകില്ലെന്ന് കേന്ദ്ര സർക്കാർ

ആഗോള ക്രൂഡ് ശേഖരം കുറയുന്നതായി കണക്കുകൾ

ലോകത്തിന് ആശങ്കയായി ഗ്ലോബൽ ഓയിൽ റിസർവ് അപകടകരമാം വിധം താഴുന്നു. കഴിഞ്ഞ 8 വർഷത്തെ താഴ്ന്ന നിലയിലാണ് ഇപ്പോൾ ഇന്റർനാഷണൽ ക്രൂഡ് റിസർവുള്ളത്. പശ്ചിമേഷ്യയൻ യുദ്ധവുമായി ബന്ധപ്പെട്ട് ഹോർമുസ് കടലിടുക്ക് ബ്ലോക്ക് ചെയ്യപ്പെട്ടതാണ് കാരണം. പല രാജ്യങ്ങളിലും നിലവിൽ ഊർജ്ജ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്.

ഇന്ത്യയിലും ക്രൂഡ് ഓയിൽ ശേഖരം കുറഞ്ഞു വരുന്നതായി വിവിധ റിപ്പോർട്ടുകൾ പറയുന്നു. രാജ്യത്തെ ജനങ്ങൾ ഇന്ധന ഉപഭോഗം കുറയ്ക്കണമെന്നും, പൊതുഗതാഗത സംവിധാനങ്ങൾ കൂടുതലായി ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞത് ഇതോട് ചേർത്ത് വായിക്കാവുന്നതാണ്. അതേ സമയം രാജ്യത്ത് ആവശ്യത്തിനുള്ള റിസർവുണ്ടെന്നാണ് കേന്ദ്ര സർക്കാർ നിലപാട്.

2026 ഫെബ്രുവരി 28ാം തിയ്യതിയാണ് ഇസ്രായേൽ-യു.എസ് സഖ്യവും ഇറാനും തമ്മിൽ യുദ്ധം ആരംഭിച്ചത്. രണ്ടര മാസം ആകുമ്പോഴും യുദ്ധം അനന്തമായി നീളുകയാണ്. ഇത് ലോകമെങ്ങും വലിയ ആശങ്കകൾക്കാണ് കാരണമായിരിക്കുന്നത്.

ഇതിനിടെ സൗദി അരാംകോ സി.ഇ.ഒയുടെ വാക്കുകളും പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. ഹോർമുസ് കടലിടുക്കിൽ തുടർച്ചയായി തടസ്സമുണ്ടാകുന്നത് 2027ൽ ആഗോള ഊർജ്ജ വിപണിയെ സ്വാധീനിക്കുമെന്ന് കമ്പനി മേധാവി ആമിൻ നാസെർ മുന്നറിയിപ്പ് നൽകി. നിലവിലെ രീതിയിൽ മുന്നോട്ടു പോവുകയാണെങ്കിൽ 2027 വർഷത്തിൽ പ്പോലും സാധാരണ ഗതിയിലേക്ക് തിരികെ വരാൻ ക്രൂഡ് വിപണിക്ക് സാധിക്കില്ല.

ഹോർമുസ് കടലിടുക്ക് പെട്ടെന്ന് തുറന്നാൽപ്പോലും, വിതരണത്തിലുണ്ടായിരിക്കുന്ന വലിയ തടസ്സങ്ങൾ കാരണം ഓയിൽ വിപണിക്ക് സ്ഥിരത നേടാൻ മാസങ്ങളെടുക്കുമെന്നും അദ്ദേഹം പറ‍ഞ്ഞു.

ആഗോള ക്രൂഡ് റിസർവ്
ഗോൾഡ്മാൻ സാക്സിന്റെ അടുത്തിടെയുള്ള റിപ്പോർട്ടുകൾ പ്രകാരം, 2026 ഫെബ്രുവരിയിൽ 105 ദിവസത്തേക്കുള്ള ആഗോള കരുതൽ ശേഖരമാണ് ഉണ്ടായിരുന്നത്. ഇത് നിലവിൽ 101 ദിവസം എന്ന തോതിലേക്ക് താഴ്ന്നിരിക്കുകയാണ്. ഇങ്ങനെ മുന്നോട്ടു പോയാൽ 2026 മെയ് അവസാനത്തോടെ ഇത് 98 ദിവസം എന്ന നിലയിലേക്ക് വീണ്ടും താഴ്ച്ച നേരിടും.

ഫെബ്രുവരി അവസാനം പശ്ചിമേഷ്യൻ യുദ്ധം തുടങ്ങുമ്പോൾ 100 കോടിയിലധികം ബാരലുകളുടെ (1 ബില്യൺ ബാരൽ) ഗ്ലോബൽ ക്രൂഡ് ഓയിൽ റിസർവാണ് ഉണ്ടായിരുന്നത്. നിലവിൽ ഓരോ ദിവസവും 10-13 ബാരലുകളുടെ ദൗർലഭ്യമാണ് ഇന്റർനാഷണൽ ലെവലിൽ നേരിടേണ്ടി വരുന്നത്.
ഇന്ത്യയെ സംബന്ധിച്ച് സ്ട്രാറ്റജിക് പെട്രോളിയം റിസർവായി 3.37 മില്യൺ ബാരലുകളാണ് നിലവിൽ അവശേഷിക്കുന്നതെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു.

ഹോർമുസിലെ തടസ്സം
ഹോർമുസ് കടലിടുക്ക് അടച്ചിട്ടിട്ട് ഏകദേശം രണ്ടര മാസമാവുകയാണ്. ആഗോള എണ്ണ വ്യാപാരത്തിന്റെ ഏകദേശം 20 ശതമാനവും എൽ.എൻ.ജി നീക്കത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ലോകത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രപാതയാണിത്.

നൂറ് കോടിയിലധികം ബാരലുകളുടെ വിതരണത്തെയാണ് ഹോർമുസിലെ തടസ്സങ്ങൾ ഇതുവരെ ബാധിച്ചിരിക്കുന്നത്. ഇനി ഏതാനും ദിവസങ്ങൾ കൂടി ഈ സമുദ്രപാത അടഞ്ഞു കിടക്കുകയാണെങ്കിൽ, സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമായേക്കും.

ആശങ്കയായി ക്രൂഡ് വില
ഇന്റർനാഷണൽ എനർജി ഏജൻസി, ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് അടക്കമുള്ള ഇന്റർനാഷണൽ ഏജൻസികൾ ഊർജ്ജ മേഖലയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.

സെപ്റ്റംബർ വരെ ഹോർമുസ് കടലിടുക്ക് അടഞ്ഞു കിടന്നാൽ ക്രൂഡ് ഓയിൽ വില 167 മുതൽ 200 ഡോളർ വരെ ഉയർന്നേക്കാണെമന്നാണ് മുന്നറിയിപ്പ്. ഇങ്ങനെ സംഭവിച്ചാൽ ഇന്ത്യ അടക്കമുള്ള ലോകരാജ്യങ്ങളിലെ ഇന്ധന വില, പണപ്പെരുപ്പം എന്നിവ കുതിക്കാൻ അത് കാരണമാകും.

X
Top