രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

വായ്പ തിരിച്ചടവ്: മന:പൂര്‍വ്വം വീഴ്ചവരുത്തുന്നവര്‍ക്ക് സെറ്റില്‍മന്റ് അനുവദിക്കാനുള്ള തീരുമാനത്തിനെതിരെ ബാങ്ക് യൂണിയനുകള്‍

ന്യൂഡല്‍ഹി: മനഃപൂര്‍വ്വം വീഴ്ച വരുത്തുന്നവരുടെ വായ്പകള്‍ ഒത്തുതീര്‍പ്പ് സെറ്റില്‍മെന്റ് വഴി തീര്‍പ്പാക്കാന്‍ ബാങ്കുകളെ അനുവദിക്കാനുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തീരുമാനത്തിനെതിരെ ബാങ്ക് യൂണിയനുകള്‍. ‘ഒത്തുതീര്‍പ്പുകള്‍ക്കും സാങ്കേതിക എഴുതിത്തള്ളലുകള്‍ക്കുമുള്ള ചട്ടക്കൂട്’ ‘ബാങ്കിംഗ് സംവിധാനത്തിന്റെ സമഗ്രതയില്‍ വിട്ടുവീഴ്ച ചെയ്യുന്നതാണെന്ന് യൂണിയനുകള്‍ ആരോപിക്കുന്നു. മനഃപൂര്‍വ്വം വീഴ്ച വരുത്തുന്നവരെ ഫലപ്രദമായി നേരിടുന്നതിന് പകരം അവരെ ശക്തിപ്പെടുത്തുന്ന നടപടിയാണ് ഇത്.

മന:പൂര്‍വ്വം വീഴ്ചവരുത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ വേണമെന്ന് വാദിക്കുന്നവരാണ് തങ്ങളെന്ന് ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷനും (എഐബിഒസി) ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും (എഐബിഇഎ) പറഞ്ഞു. തട്ടിപ്പ് അല്ലെങ്കില്‍ മനഃപൂര്‍വ്വം വീഴ്ച വരുത്തുന്നവര്‍ക്ക് ഒത്തുതീര്‍പ്പനുവദിക്കുന്നത് തത്വങ്ങളോടുള്ള അവഹേളനമാണ്. ഇത്, സാമ്പത്തിക ബാധ്യതകള്‍ നിറവേറ്റാന്‍ ശ്രമിക്കുന്ന സത്യസന്ധരായ വായ്പക്കാര്‍ക്ക് മോശം സന്ദേശം നല്‍കും.

തട്ടിപ്പുകള്‍ / ദുരുപയോഗം / മനഃപൂര്‍വ്വം വീഴ്ച വരുത്തിയവര്‍ തുടങ്ങിയവര്‍ക്ക് വായ്പ പുന:സംഘടനയ്ക്ക് യോഗ്യതയില്ലെന്ന് ആര്‍ബിഐ ‘സ്‌ട്രെസ്ഡ് അസറ്റുകളുടെ പരിഹാരത്തിനുള്ള പ്രുഡന്‍ഷ്യല്‍ ഫ്രെയിംവര്‍ക്ക്’ (ജൂണ്‍ 7, 2019) ല്‍, പറഞ്ഞിരുന്നു, യൂണിയനുകള്‍ ചൂണ്ടിക്കാട്ടി.മനഃപൂര്‍വ്വം വീഴ്ച വരുത്തുന്നവര്‍ക്ക് ഒത്തുതീര്‍പ്പ് സെറ്റില്‍മെന്റുകള്‍ നല്‍കുന്നതിനുള്ള പുതിയ തീരുമാനം അതുകൊണ്ടുതന്നെ ഞെട്ടലുളവാക്കുന്നതാണ്. ഇത് ബാങ്കിംഗ് മേഖലയിലെ പൊതുജന വിശ്വാസം ഇല്ലാതാക്കുകയും നിക്ഷേപകരുടെ ആത്മവിശ്വാസം ദുര്‍ബലപ്പെടുത്തുകയും ചെയ്യും,എഐബിഇഎയും എഐബിഒസിയും പറഞ്ഞു.

X
Top