ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

ലോൺ ആപ്പുകളുടെ വലയിൽ യുവാക്കൾ; ഒന്നരവർഷത്തിനിടെ കേരളത്തിലേക്ക് 100 കോടിയിലേറെ രൂപയുടെ വായ്പ

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന വിവിധ ലോൺ ആപ്പുകൾ ഒന്നരവർഷത്തിനിടെ 100 കോടിയിലേറെ രൂപയുടെ വായ്പ വിതരണം ചെയ്തതായി പോലീസ്. വായ്പയെടുത്തവരിൽ 80 ശതമാനവും കൗമാരക്കാരും 25 വയസ്സിന് താഴെയുള്ള യുവാക്കളുമാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

രാജ്യത്ത് നിലവിൽ 540-ഓളം ലോൺ ആപ്പ് ശൃംഖലകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തൽ. “പേപ്പർവർക്കില്ല, കാത്തിരിപ്പില്ല” എന്ന പരസ്യവാചകവുമായി അഞ്ച് മിനിറ്റിനുള്ളിൽ വായ്പ ലഭിക്കുമെന്ന വാഗ്ദാനമാണ് ഇവരുടെ പ്രധാന ആകർഷണം. എന്നാൽ, തിരിച്ചടവിൽ വീഴ്ചവന്നാൽ കടുത്ത മാനസിക പീഡനവും ഭീഷണിയും നേരിടേണ്ടി വരുന്നതായി പോലീസ് മുന്നറിയിപ്പ് നൽകുന്നു.

കഴിഞ്ഞ ഒരു വർഷത്തിനിടെ ലോൺ ആപ്പുകളുമായി ബന്ധപ്പെട്ട് 55,000 പരാതികളാണ് സൈബർ പോലീസിന് ലഭിച്ചത്. തിരിച്ചടവ് പൂർത്തിയാക്കിയ ശേഷവും പണം ആവശ്യപ്പെടൽ, നിരന്തര ഭീഷണി, മാനസിക പീഡനം എന്നിവയാണ് പരാതികളിൽ കൂടുതലും. സാധാരണയായി 10,000 മുതൽ 50,000 രൂപ വരെയാണ് വായ്പ നൽകുന്നത്. പലിശനിരക്ക് 36 ശതമാനം വരെ ഉയരുന്നതായും പോലീസ് പറയുന്നു.

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം നടത്തിവരുന്ന ക്രൈംബ്രാഞ്ച്, ‘ഇന്റന്റ് ഫ്രൻഡ്സ്’ ലോൺ ആപ്പ് സംഘം 2025-26 മേയ് വരെ രാജ്യത്ത് 300 കോടി രൂപയുടെ വായ്പ വിതരണം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.

ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാർക്ക്

വായ്പ അനുവദിക്കുന്നതിന് മുമ്പ് ആധാർ, പാൻ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവയ്ക്കൊപ്പം മൊബൈൽ ഫോണിലെ കോൺടാക്ട് ലിസ്റ്റ്, ഗാലറി, സന്ദേശങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനാനുമതിയും ലോൺ ആപ്പുകൾ ആവശ്യപ്പെടുന്നു. ഈ അനുമതികൾ നൽകിയതോടെ ഉപയോക്താവിന്റെ സ്വകാര്യ വിവരങ്ങളിലേക്ക് തട്ടിപ്പുസംഘങ്ങൾക്ക് പൂർണ നിയന്ത്രണം ലഭിക്കുന്നു. ആദ്യ ഗഡു മുൻകൂറായി ഈടാക്കിയ ശേഷമാണ് പലപ്പോഴും വായ്പ തുക അക്കൗണ്ടിലേക്ക് കൈമാറുന്നത്.

തിരിച്ചടവ് മുടങ്ങിയാൽ ഭീഷണി

തിരിച്ചടവിൽ വീഴ്ച വരുത്തുന്നവരിൽ നിന്ന് പരമാവധി തുക ഈടാക്കുകയാണ് തട്ടിപ്പുസംഘങ്ങളുടെ ലക്ഷ്യം. ആദ്യം മൊബൈൽ ഫോണിലെ ഏറ്റവും കൂടുതൽ ബന്ധപ്പെടുന്ന ആളുകളുടെ പട്ടിക തയ്യാറാക്കുകയും തുടർന്ന് നിരന്തര ഫോൺവിളികളിലൂടെ സമ്മർദം ചെലുത്തുകയും ചെയ്യും. മണിക്കൂറുകൾ ഇടവിട്ട് വിളികൾ ആവർത്തിക്കുന്നതും പതിവാണ്.

ഇതും ഫലിക്കാത്ത പക്ഷം അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും ബന്ധപ്പെടുകയും, പ്രത്യേകിച്ച് സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അയച്ച് അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം മാനസിക സമ്മർദം മൂലം പലരും എങ്ങനെയെങ്കിലും പണം കണ്ടെത്തി തിരിച്ചടയ്ക്കാൻ നിർബന്ധിതരാകുന്നതായും അന്വേഷണ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു.

X
Top