അടിസ്ഥാന വികസന മേഖലകളുടെ ഉത്പാദനത്തിൽ കുതിപ്പ്ഇന്ത്യ-യുകെ വാണിജ്യ കരാർ: യു കെ വിപണി തുറക്കാൻ സമുദ്രോൽപന്ന മേഖലചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍എല്‍പിജി സബ്സിഡി ഭാരം ഒരു ലക്ഷം കോടി കടന്നേക്കും; ബജറ്റ് വകയിരുത്തലിന്റെ മൂന്നിരട്ടിയിലധികംഇറാന്‍ യുദ്ധത്തിന്റെ ആഘാതം: ഇന്ത്യയിലെ പ്രകൃതി വാതക ഉപഭോഗം 6.5% കുറഞ്ഞു

എബിബി ഇന്നോവേഷന്‍ സെന്റർ ആറാം എഡിഷൻ ആക്‌സിലറേറ്റർ പരിപാടി സംഘടിപ്പിച്ചു

കൊച്ചി: വ്യാവസായിക എ.ഐ. വികസന ലക്ഷ്യത്തോടെ എബിബി ഇന്നോവേഷൻ സെന്റർ (എഐസി) സംഘടിപ്പിച്ച ‘എബിബി ആക്‌സിലറേറ്ററി’ന്റെ ആറാം പതിപ്പ് ബെംഗളൂരുവിൽ സമാപിച്ചു. 37 രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിലധികം വിദഗ്ധർ പങ്കെടുത്ത പരിപാടി, നൂതന സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിലും വ്യാവസായിക പരിവർത്തനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു.

നാലായിരത്തോളം വിദഗ്ധർ പ്രവർത്തിക്കുന്ന എഐസി, എ.ഐ., ക്ലൗഡ്, ഡിജിറ്റൽ സാങ്കേതികവിദ്യകൾ സംയോജിപ്പിച്ച് നൂതന ഉൽപന്നങ്ങൾ വികസിപ്പിക്കുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 700-ലധികം മാതൃകകൾ വികസിപ്പിച്ച ഈ പദ്ധതിക്ക് 2025-ൽ രാജ്യാന്തര തലത്തിൽ നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്. ആശയങ്ങളെ ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുന്ന പരിഹാരങ്ങളാക്കി മാറ്റുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യമെന്ന് എഐസി ഡയറക്ടർ ജി.എൻ.വി. സുബ്ബ റാവു പറഞ്ഞു.

X
Top