ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

2027-ൽ മൈക്രോഫിനാൻസ് സ്ഥാപനങ്ങളുടെ ആകെ കൈകാര്യം ചെയ്യുന്ന ആസ്തി 20% വർദ്ധിക്കുമെന്ന് ക്രിസിൽ

രാജ്യത്തെ മൈക്രോഫിനാൻസ് മേഖല വലിയ വളർച്ചയ്ക്ക് ഒരുങ്ങുന്നതായി മുൻനിര റേറ്റിംഗ് ഏജൻസിയായ ക്രിസിൽ. 2026-2027 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ ആകെ കൈകാര്യം ചെയ്യുന്ന ആസ്തി (Assets Under Management) 20 ശതമാനം വരെ വർദ്ധിക്കുമെന്നാണ്ക്രിസിൽ വിലയിരുത്തുന്നത്. പരമ്പരാഗത ചെറുകിട വായ്പകൾക്ക് അപ്പുറം സ്വർണ്ണ വായ്പകൾ, എംഎസ്എംഇ ലോണുകൾ തുടങ്ങിയ മൈക്രോഫിനാൻസ് ഇതര സേവനങ്ങളിലേക്ക് തന്ത്രപരമായി ബിസിനസ്സ് മാറ്റുന്നതാണ് ഈ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് പ്രധാന കാരണം. മൈക്രോഫിനാൻസ് മേഖലയിലെ സ്വാഭാവികമായ സാമ്പത്തിക നഷ്ടസാധ്യതകൾക്കിടയിലും തങ്ങളുടെ പ്രതിരോധശേഷിയും വരുമാന സ്ഥിരതയും ശക്തമാക്കാനാണ് ഈ നീക്കത്തിലൂടെ സ്ഥാപനങ്ങൾ ലക്ഷ്യമിടുന്നത്.

ഇതിന് പുറമെ മൈക്രോഫിനാൻസ് വിഭാഗത്തിൽ അല്ലാതെയുള്ള വായ്പകളുടെ വിഹിതം ആകെ വായ്പകളുടെ 14 ശതമാനത്തോളമായി കുതിച്ചുയർന്നു. 2027 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ ഇത് 8 ശതമാനമായി കൂടുതൽ വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ഥാപനങ്ങൾ കൂടുതൽ സുരക്ഷിതമായ ലോൺ ഓഫറിംഗുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതും സെക്ടറിന് ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കും. മൈക്രോഫിനാൻസ് വിഭാഗത്തിലെ ലോണുകളുടെ തിരിച്ചടവ് പ്രാദേശിക സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങൾ മുതൽ കാലാവസ്ഥാസംബന്ധമായ വരുമാന ആഘാതങ്ങൾ വരെ, വിവിധ ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഇത് കടം വാങ്ങുന്നവരുടെ തിരിച്ചടവ് ക്രമത്തെ ബാധിക്കാനും ക്രെഡിറ്റ് ചെലവുകളിൽ കുത്തനെയുള്ള വർദ്ധനവിനും കാരണമാകാം.

X
Top