തീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് തിരുവനന്തപുരത്തിനും കോഴിക്കോടിനും പ്രതീക്ഷയായി ലൈറ്റ് മെട്രോ‘പ്രവാസി ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട് പ്രഖ്യാപനം ശ്രദ്ധേയം’കായികരംഗത്തെ കുതിപ്പിനായി ‘മിഷൻ 2036’സിനിമാ മേഖലക്കായി ബജറ്റിൽ വൻപ്രഖ്യാപനങ്ങൾ

രാജ്യത്തെ ഏറ്റവും വലിയ സ്വർണ്ണ ഉത്പാദക സംസ്ഥാനമാകാൻ ആന്ധ്രപ്രദേശ്

സ്വർണ്ണ ഖനന മേഖലയിൽ സ്വകാര്യ നിക്ഷേപത്തിന്റെ പിൻബലത്തിൽ രാജ്യത്തെ ഏറ്റവും വലിയ സ്വർണ ഉത്പാദക സംസ്ഥാനമായി ആന്ധ്രപ്രദേശ് മാറുമെന്ന് വിലയിരുത്തൽ. സ്വാതന്ത്ര്യത്തിനുശേഷം രാജ്യത്ത് ആരംഭിക്കുന്ന ആദ്യ സ്വകാര്യ സ്വർണ്ണഖനിയാണ് ഈയിടെ ആന്ധ്രയിലെ ജൊന്നഗിരിയിൽ പ്രവർത്തനം തുടങ്ങിയത്. 50 ടണ്ണിൽ അധികം സ്വർണ്ണശേഖരം ഈ മേഖലയിൽ ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. 

1500 ഏക്കറിലാണ് ഇവിടെ സ്വർണ്ണഖനത്തിന് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. നിലവിൽ ഖനനം നടക്കുന്ന 500 ഏക്കറിൽ 13 ടണ്ണോളം സ്വർണം ഉണ്ടെന്നാണ് വിലയിരുത്തുന്നത്. അനുമതി ലഭിച്ച മുഴുവൻ മേഖലയിലും ഖനനം ആരംഭിക്കുന്നതോടെ ഇത് 50 ടണ്ണോളം എത്തിയേക്കും. വലിയ നിക്ഷേപവും സാങ്കേതിക പരിജ്ഞാനവും ആവശ്യമായിട്ടുള്ള സ്വർണ്ണഖനന മേഖലയിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം ഉറപ്പാക്കാനാണ് ആന്ധ്രപ്രദേശ് സർക്കാരിൻ്റെ ശ്രമം. 

1970-കളിൽ പ്രതിപക്ഷം 5 ടണ്ണിലധികം സ്വർണം ഖനനം ചെയ്തിരുന്ന രാജ്യമാണ് ഇന്ത്യ. ബ്രിട്ടീഷ് ഭരണകാലത്ത് തന്നെ പ്രവർത്തനം തുടങ്ങിയ പ്രശസ്തമായ കോളാർ ഗോൾഡ് ഫാക്ടറി (കെജിഎഫ്) അടച്ചു പൂട്ടിയതോടെയാണ് രാജ്യത്തെ സ്വർണ്ണഖനത്തിൽ ഗണ്യമായ കുറവുണ്ടായത്. കൂടുതൽ സ്വർണ്ണഖനികൾക്കായുള്ള പര്യവേഷണം അവസാനിപ്പിച്ചതും നിയമ തടസ്സങ്ങളും രാജ്യത്തെ സ്വർണ്ണ ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചു. 1990-കളിൽ തന്നെ സ്വർണ്ണ ഖനന മേഖലയിൽ സ്വകാര്യ നിക്ഷേപത്തിന് അനുമതി ലഭിച്ച എങ്കിലും പതിറ്റാണ്ടുകളോളം നിയമനടപടികൾ നീണ്ടു പോയത് തിരിച്ചടിയായി.

X
Top