100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

പെരുമ്പാവൂർ കേന്ദ്രമാക്കി ആഗോള ഫർണിച്ചർ ഹബ്ബിന് 10 കോടി രൂപ

കൊച്ചി – പെരുമ്പാവൂർ – ആലുവ കോറിഡോർ കേന്ദ്രീകരിച്ച് ഒരു ആഗോള ഫർണിച്ചർ ഹബ്ബ് വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം. പെരുമ്പാവൂർ കേന്ദ്രമാക്കിയുള്ള ഈ ആഗോള ഫർണിച്ചർ ഹബ്ബിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപ അനുവദിച്ചു. നിലവിൽ പ്ലൈവുഡ്, തടി വ്യവസായങ്ങൾക്ക് ഏറെ പ്രശസ്തമായ പെരുമ്പാവൂർ മേഖലയെ അന്താരാഷ്ട്ര നിലവാരമുള്ള ഫർണിച്ചർ നിർമ്മാണ-കയറ്റുമതി കേന്ദ്രമാക്കി മാറ്റുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കോതമംഗലം – നെല്ലിക്കുഴി മേഖലയും ഫർണിച്ചർ വ്യവസായത്തിന് ഏറെ പ്രശസ്തമാണ്. പെരുമ്പാവൂർ കൂടാതെ കൊച്ചിയും ആലുവയും ഉൾപ്പെടുന്ന ഒരു പ്രത്യേക വ്യാവസായിക കോറിഡോർ ആയിട്ടായിരിക്കും ഗ്ലോബൽ ഫർണിച്ചർ ഹബ്ബ് വികസിപ്പിക്കുക. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഫർണിച്ചർ ഡിസൈനിംഗ്, നിർമ്മാണം, വിതരണം എന്നീ മേഖലകളിൽ പതിനായിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.

കൊച്ചി – തൃശൂർ കോറിഡോറിനെ ഒരു പ്രധാന സ്വർണാഭരണ നിർമ്മാണ ഇടനാഴിയായി വികസിപ്പിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. കേരളത്തെ ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു സ്വർണ്ണ വിനിമയ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ‘ഗ്ലോബൽ ഗോൾഡ് ഹബ്’  സ്ഥാപിക്കുന്നത്. പദ്ധതിയുടെ ഭാഗമായി രാജ്യാന്തര നിലവാരത്തിൽ, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഒരു ജ്വല്ലറി മാനുഫാക്ചറിംഗ് പാർക്ക് സ്ഥാപിക്കാൻ സർക്കാർ പൂർണ്ണ പിന്തുണ നൽകും. ഇന്ത്യൻ സ്വർണ്ണാഭരണ വ്യാപാര രംഗത്ത് വലിയ സംഭാവനകൾ നൽകുന്ന കേരളത്തിന്റെ പാരമ്പര്യത്തെയും തൃശൂർ, കൊച്ചി മേഖലകളിലെ സ്വർണ്ണപ്പണിക്കാരുടെ നൈപുണ്യത്തെയും ആഗോള വിപണിയിലേക്ക് ഉയർത്താൻ ഇടനാഴി സഹായിക്കും. ഈ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായും ബജറ്റിൽ 10 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്.

X
Top