സ്വർണ ഇറക്കുമതി തീരുവ കുറച്ചേക്കും; 15 ശതമാനത്തിൽ നിന്ന് 6 ശതമാനമാക്കാൻ കേന്ദ്രം ആലോചിക്കുന്നുജിഎസ്ടി പരിഷ്‌കാരം: വിലക്കുറവിന്റെ നേട്ടം ലഭിച്ചില്ലെന്ന പരാതി അന്വേഷിക്കാൻ കൗൺസിൽവില്പനയിൽ ഇടിവ്: ഉപഭോക്താക്കളെ ആകർഷിക്കാൻ മൊബൈൽ ഫോണിന്റെ ജിഎസ്ടി കുറച്ചേക്കുംബാറ്ററി ഭാഗങ്ങളുടെ ഉത്പാദനം: 13,000 കോടിയുടെ ഇൻസന്റീവുമായി കേന്ദ്രസർക്കാർഓണക്കാലത്ത് മികച്ച വിൽപ്പനയുമായി മില്‍മ

കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരികൾ വിൽക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി ദേശീയ മാധ്യമങ്ങൾ

കൊച്ചിൻ ഷിപ്‍യാർഡിന്റെ ഓഹരി വിറ്റഴിക്കാൻ വീണ്ടും കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി ദേശീയ മാധ്യമങ്ങൾ. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി വിഹിതം വിറ്റ് നികുതി ഇതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര നീക്കമെന്ന് റിപ്പോർട്ടുകൾ വന്നു. നിലവിലെ ഓഹരി വിലയിൽ നിന്ന് 6-8 ശതമാനം വരെ ഡിസ്ക്കൗണ്ടിൽ ഓഫർ ഫോർ സെയിൽ (ഒഎഫ്എസ്) വഴിയായിരിക്കും വിൽപന. വിവിധ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റതിലൂടെ നടപ്പുസാമ്പത്തിക വർഷം മാത്രം (2026-27) 16,000 കോടി രൂപയാണ് കേന്ദ്രസർക്കാർ‌ നേടിയത്.

സിഎൻബിസി-ടിവി18 ആണ് ഓഹരി വില്പന സംബന്ധിച്ച വാർത്ത ആദ്യം പുറത്തുവിട്ടത്. മണികൺട്രോൾ, ഇക്കണോമിക് ടൈംസ് എന്നിവയും പിന്നാലെ ഇക്കാര്യം റിപ്പോർട്ട് ചെയ്‌തു. എന്നാൽ എൻഡിടിവി-പ്രോഫിറ്റ് ഉൾപ്പെടെ, സർക്കാർ വൃത്തങ്ങൾ ഈ കാര്യം നിഷേധിച്ചതായാണ് പിന്നീട് വാർത്ത നൽകിയത്. 

2017ൽ പ്രാരംഭ ഓഹരി വിൽപന നടത്തുമ്പോൾ കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ മുഴുവൻ ഓഹരികളും കേന്ദ്രസർക്കാരിന്റെ പക്കലായിരുന്നു. ഐപിഒയ്ക്ക് ശേഷം ഓഹരി പങ്കാളിത്തം 75 ശതമാനത്തിന് താഴെയെത്തി. നിലവിലെ കണക്കുപ്രകാരം 67.91% ഓഹരി പങ്കാളിത്തമാണ്  കൊച്ചിൻ ഷിപ്പ്‌യാർഡിൽ കേന്ദ്രത്തിനുള്ളത്. ഇതിൽ 6-8 ശതമാനം വരെ ഓഹരിയായിരിക്കും വിൽക്കുക. 

ഓഹരിയുടെ വില എത്രയാണെന്ന് നിശ്ചയിച്ചിട്ടില്ല. അടുത്ത 3-6 മാസങ്ങൾക്കുള്ളിലായിരിക്കും വിൽപനയെന്നാണ് റിപ്പോർ‍ട്ടുകൾ. കപ്പൽശാലയുടെ 3 ശതമാനം ഓഹരികൾ എൽഐസിയുടെ പക്കലാണുള്ളത്. രണ്ട് ശതമാനം ഓഹരി മ്യൂച്വൽ ഫണ്ടുകൾക്കും സ്വന്തമാണ്. 20 ശതമാനം ഓഹരികൾ 9.62 ലക്ഷം വരുന്ന ചില്ലറ നിക്ഷേപകരുടെ പക്കലാണ്.

X
Top