100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

സിനിമാ മേഖലക്കായി ബജറ്റിൽ വൻപ്രഖ്യാപനങ്ങൾ

സംസ്ഥാന ബജറ്റിൽ മലയാള സിനിമാ മേഖലയുടെ സമഗ്ര വികസനത്തിനായി വൻ പ്രഖ്യാപനങ്ങളാണുള്ളത്. സിനിമാ മേഖലയ്ക്ക് വ്യവസായ പദവി നൽകുമെന്നത് ബജറ്റിലെ ചരിത്രപരമായ പ്രഖ്യാപനങ്ങളിൽ ഒന്നായി. ഇത് സിനിമാ നിർമ്മാണത്തിനും വിതരണത്തിനും വലിയ തോതിൽ സാമ്പത്തിക സഹായങ്ങളും ബാങ്ക് വായ്പകളും എളുപ്പമാക്കും. കൊച്ചിയിൽ ‘ചിത്രനഗരം’ എന്ന പേരിൽ അന്താരാഷ്ട്ര നിലവാരത്തിൽ ജെ സി ഡാനിയേൽ ഫിലിം സിറ്റി സ്ഥാപിക്കാൻ 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സിനിമകളുടെ വ്യാജപതിപ്പുകൾ തടയുന്നതിനും സിനിമാ വ്യവസായത്തെ സംരക്ഷിക്കുന്നതിനുമായി പ്രത്യേക ആന്റി പൈറസി സെൽ രൂപീകരിക്കുന്നതും അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് (IFFK) സ്ഥിരമായ വേദി ഒരുക്കുന്നതും സംബന്ധിച്ച് ബജറ്റിൽ ശ്രദ്ധേയമായ പ്രഖ്യാപനങ്ങളുണ്ടായി. വനിതാ സംവിധായകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ വിഹിതം 1.5 കോടി രൂപയിൽ നിന്ന് 7 കോടി രൂപയായി വർദ്ധിപ്പിക്കുകയും ചെയ്തു.

മലയാള സിനിമയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾക്കൊപ്പം പ്രമുഖ പ്രതിഭകളുടെ സ്മരണാര്‍ത്ഥമുള്ള സാംസ്‌കാരിക കേന്ദ്രങ്ങളും ബജറ്റിൽ ഇടംപിടിച്ചു. കേരളത്തിന്റെ തനത് കലാസാംസ്‌കാരിക മേഖലയെ പരിപോഷിപ്പിക്കുന്നതിനായി മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായരുടെ പേരില്‍ കോഴിക്കോട് ഒരു ബൃഹദ് കള്‍ച്ചറല്‍ പാര്‍ക്ക് സ്ഥാപിക്കും. 50 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ഈ പാര്‍ക്കില്‍ കഥകളി, കൂത്ത്, തെയ്യം, തുള്ളല്‍, ഒപ്പന, മാപ്പിളപ്പാട്ട്, മാര്‍ഗ്ഗംകളി, ഐനിപ്പാട്ട്, ഗോത്രകലാരൂപങ്ങള്‍ എന്നിവ അവതരിപ്പിക്കുന്നതിനുള്ള വേദികളും കുട്ടികളുടേതുൾപ്പെടെ കലാപ്രകടനങ്ങള്‍ക്ക് പ്രത്യേക അവസരങ്ങളും ഒരുക്കും. ലൈബ്രറി, തിയേറ്റര്‍, ആര്‍ട്ട് ഗ്യാലറി, ചരിത്ര മ്യൂസിയം, സാഹിത്യ ഭാഷാ മ്യൂസിയം, എഴുത്തുകാരുടെയും മറ്റ് പ്രതിഭകളുടെയും ശബ്ദമ്യൂസിയം, പുസ്തകശാലകള്‍, ഫുഡ്‌കോര്‍ട്ടുകള്‍ എന്നിവയും പാര്‍ക്കില്‍ സജ്ജീകരിക്കും. 

അന്തരിച്ച പ്രശസ്ത സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററുടെ ഓര്‍മ്മയ്ക്കായി തൃശ്ശൂരില്‍ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ മ്യൂസിക് അക്കാദമി ആരംഭിക്കുന്നതിനായി 5 കോടി രൂപയാണ് ബജറ്റില്‍ മാറ്റിവെച്ചിരിക്കുന്നത്. അടുത്തിടെ അന്തരിച്ച പ്രശസ്ത നടന്‍ സലിം കുമാറിന് സ്മാരകം സ്ഥാപിക്കുന്നതിനായി ബജറ്റില്‍ ഒരു കോടി രൂപ അനുവദിച്ചു. വിഖ്യാത ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ സ്മരണയ്ക്കായി നമ്പൂതിരി ട്രസ്റ്റിന്റെ സഹകരണത്തോടെ കള്‍ച്ചറല്‍ സെന്റര്‍ ആന്‍ഡ് മ്യൂസിയം സ്ഥാപിക്കുന്നതിനുള്ള സഹായധനമായി ഒരു കോടി രൂപയും ബജറ്റിൽ പ്രഖ്യാപിച്ചു.

X
Top