സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

യുഎസിന്റെ ജിഡിപി വളർച്ച 2.8%; പണപ്പെരുപ്പവും തൊഴിലില്ലായ്മയും കുറഞ്ഞു, പലിശ കുറയ്ക്കാൻ സാധ്യത

ന്യൂയോർക്ക്: ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസിന്റെ മൊത്ത ആഭ്യന്തര ഉൽപാദനം (ജിഡിപി) 2024 ജൂലൈ-സെപ്റ്റംബറിൽ വളർന്നത് 2.8%. ഏപ്രിൽ-ജൂണിൽ ഇത് 3 ശതമാനമായിരുന്നു.

പാദാടിസ്ഥാനത്തിൽ വളർച്ചാനിരക്ക് കുറഞ്ഞെങ്കിലും കഴിഞ്ഞ 9 പാദങ്ങളിൽ എട്ടിലും 2 ശതമാനത്തിന് മുകളിൽ നിലനിർത്താനായെന്നത് യുഎസിന് ആശ്വാസമാണ്. ഉപഭോക്തൃച്ചെലവിലെയും (consumer spending) കയറ്റുമതിയിലെയും വളർച്ച ജിഡിപിയെ കഴിഞ്ഞപാദത്തിലും ഉഷാറാക്കി.

യുഎസിന്റെ സാമ്പത്തിക പ്രവർത്തനങ്ങളിൽ 75% പങ്കുവഹിക്കുന്ന ഉപഭോക്തൃച്ചെലവ് 2.8ൽ നിന്ന് 3.5 ശതമാനത്തിലേക്ക് വളർന്നു. കയറ്റുമതി വളർച്ച 7.5%. കഴിഞ്ഞ രണ്ടുവർഷത്തിനിടയിലെ ഏറ്റവും മികച്ച വളർച്ചയാണിത്. 4.1 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. നവംബർ 23ന് സമാപിച്ച ആഴ്ചയിൽ തൊഴിലില്ലായ്മ നിരക്ക് 2.13 ലക്ഷമാണ്. നിരീക്ഷകർ പ്രവചിച്ച 2.15 ലക്ഷത്തേക്കാൾ കുറഞ്ഞു.

2.3 ശതമാനമാണ് വാർഷികാടിസ്ഥാനത്തിൽ ഒക്ടോബറിൽ പണപ്പെരുപ്പം (PCE/personal consumption expenditures price index). സെപ്റ്റംബറിൽ ഇത് 2.1 ശതമാനമായിരുന്നു. 2 ശതമാനമാണ് യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ പണപ്പെരുപ്പ നിയന്ത്രണലക്ഷ്യം.

എന്നിരുന്നാലും, ഏറെക്കുറെ ഈ ലക്ഷ്യത്തിന് അടുത്താണ് പണപ്പെരുപ്പം ഏതാനും മാസങ്ങളായി ഉള്ളതെന്നതിനാൽ ഇക്കഴിഞ്ഞ സെപ്റ്റംബറിൽ അടിസ്ഥാന പലിശനിരക്ക് 0.50%, നവംബറിൽ 0.25% എന്നിങ്ങനെ വെട്ടിക്കുറച്ചിരുന്നു. ഡിസംബറിലും 0.25% കുറയ്ക്കാൻ നിരീക്ഷകർ കാണുന്ന സാധ്യത 67 ശതമാനമായി ഉയർന്നു. 33% പേർ പലിശ കുറയ്ക്കില്ലെന്ന് കരുതുന്നു.

കഴിഞ്ഞ ഏതാനും മാസങ്ങളായി അടിസ്ഥാന പലിശനിരക്ക് കുറഞ്ഞതോടെ യുഎസിൽ ഭവന വായ്പയ്ക്ക് വൻ ഡിമാൻഡാണുള്ളത്. കഴിഞ്ഞവാരം മാത്രം വാർഷികാടിസ്ഥാനത്തിൽ വായ്പാവളർച്ച 52 ശതമാനമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

യുഎസിൽ പണപ്പെരുപ്പം 2022 ജൂണിൽ 4-ദശാബ്ദത്തെ ഉയരമായിരുന്ന 9.1 ശതമാനമായിരുന്നു. ഇതാണ്, ഇപ്പോൾ രണ്ട് ശതമാനത്തിനടുത്തേക്ക് താഴ്ന്നതും കേന്ദ്രബാങ്ക് പലിശനിരക്ക് കുറയ്ക്കാൻ സഹായകമായതും.

അതേസമയം, പലിശനിരക്ക് കുറഞ്ഞേക്കുമെന്ന സൂചനകളുള്ളതിനാൽ യുഎസ് സർക്കാരിന്റെ കടപ്പത്ര ആദായനിരക്കുകൾ (ട്രഷറി ബോണ്ട് യീൽഡ്) ഇടിയുകയാണ്. 10-വർഷ ട്രഷറി യീൽഡ് 0.05% താഴ്ന്ന് 4.248 ശതമാനത്തിലെത്തി.

X
Top