ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ക്രൂഡ്‌ ഓയിലിന്‌ രണ്ട്‌ മാസത്തെ താഴ്‌ന്ന വില

ദുബായ്: ഇറാനെതിരായ സൈനിക ആക്രമണം തുടരേണ്ടതില്ലെന്ന്‌ യുഎസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌ തീരുമാനിച്ചതിനെ തുടര്‍ന്ന്‌ ക്രൂഡ്‌ ഓയില്‍ വില രണ്ട്‌ മാസത്തെ താഴ്‌ന്ന നിലവാരത്തിലെത്തി. ബ്രെന്റ്‌ ക്രൂഡ്‌ ഫ്യൂച്ചേഴ്‌സ്‌ വില 1.3 ശതമാനം ഇടിഞ്ഞ്‌ ബാരലിന്‌ 89.17 ഡോളറിലേക്കും ഡബ്ല്യുടിഎസ്‌ ക്രൂഡ്‌ വില 1.4 ശതമാനം ഇടിഞ്ഞ്‌ 86.48 ഡോളറിലേക്കും ഇടിഞ്ഞു.

ഇറാനുമായി ഉടമ്പടിയിലെത്താന്‍ സാധ്യതയുണ്ടെന്ന്‌ ട്രംപ്‌ സൂചന നല്‍കി. ഇറാനിലെ ഉന്നത നേതൃത്വവുമായി നടത്തിയ ചര്‍ച്ചക്കു ശേഷമാണ്‌ സൈനിക ആക്രമണ പദ്ധതി ഉപേക്ഷിച്ചതെന്നും നിര്‍ദ്ദിഷ്‌ട കരാറിലെ പ്രധാന നിര്‍ദേശങ്ങള്‍ അംഗീകരിക്കപ്പെട്ടുവെന്നും ട്രംപ്‌ ട്രൂത്ത്‌ സോഷ്യല്‍ പോസ്റ്റില്‍ അറിയിച്ചു.

കരാറിന്‌ ഔദ്യോഗികമായി അന്തിമ അംഗീകാരമാവുന്നതു വരെ നാവിക ഉപരോധം തുടരുമെന്നും കരാര്‍ ഒപ്പിടുന്നതിനുള്ള സമയവും സ്ഥലവും പിന്നീട്‌ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഏതെങ്കിലും കരാറിന്റെ കരടിന്‌ ടെഹ്‌റാന്‍ അനുമതി നല്‍കിയിട്ടില്ലെന്നാണ്‌ ഇറാനിലെ അര്‍ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ്‌ ന്യൂസ്‌ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.

ബുധനാഴ്‌ച ഇറാന്‍ ഹോര്‍മുസ്‌ കടലിടുക്ക്‌ അടച്ചതായി പ്രഖ്യാപിക്കുകയും ആ ജലപാതയിലൂടെ കടന്നുപോകാന്‍ ശ്രമിക്കുന്ന ഏത്‌ കപ്പലിനും നേരെയും വെടിവെപ്പ്‌ ഉണ്ടാകുമെന്ന്‌ മുന്നറിയിപ്പ്‌ നല്‍കുകയും ചെയ്‌തു.

മാസങ്ങളായി തുടരുന്ന ഈ ഉപരോധം എണ്ണവില ഉയര്‍ന്ന നിലയില്‍ തുടരാന്‍ കാരണമായിട്ടുണ്ട്‌. ലോകത്തെ മൊത്തം എണ്ണ, ദ്രവീകൃത പ്രകൃതിവാതക കയറ്റുമതിയുടെ ഏകദേശം അഞ്ചിലൊന്ന്‌ ഈ കടലിടുക്കിലൂടെയാണ്‌ കടന്നുപോകുന്നത്‌.

X
Top