നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതിആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരുംയുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രംഅലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾ

ഹോർമുസ് തുറന്നാൽ എണ്ണവില കുത്തനെ ഇടിയുമെന്ന് ഫിച്ച് റേറ്റിങ്‌സ്

മുംബൈ: ഇറാനിലെ യുദ്ധം അവസാനിച്ച് ഹോർമുസ് കടലിടുക്ക് തുറക്കുന്നതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണയുടെ കുത്തൊഴുക്കാകുമെന്ന് ഫിച്ച് റേറ്റിങ്‌സ്. അതോടുകൂടി എണ്ണവില പൊടുന്നനെ കുറഞ്ഞുതുടങ്ങുമെന്നും ബ്രെന്റ് ക്രൂഡ് വില വീപ്പയ്ക്ക് 70 ഡോളറിലേക്ക് താഴുമെന്നും ഫിച്ച് റേറ്റിങ്‌സ് മാനേജിങ് ഡയറക്ടർ ആഞ്ചലീന വലവീന പറഞ്ഞു. നിലവിലെ സ്ഥിതിഗതികൾ പരിഗണിച്ച് ജൂലായ് അവസാനത്തോടെ ഹോർമുസ് തുറക്കാനുള്ള സാധ്യതകളാണ് ഇവർ പറയുന്നത്.

ഇപ്പോഴത്തെ എണ്ണവില വർധന ചരക്കുനീക്കത്തിലെ പ്രശ്‌നങ്ങൾകൊണ്ടുള്ള താത്കാലിക പ്രതിഭാസംമാത്രമാണ്. ഉത്പാദന നഷ്ടംകൊണ്ടുള്ള സ്ഥിരമായ വിലവർധനയായി ഇതിനെ കാണാനാകില്ല. ജൂലായിയോടെ ഹോർമുസ് തുറക്കുകയാണെങ്കിൽ അസംസ്‌കൃത എണ്ണയുടെ ലഭ്യത മാർച്ച് – ഏപ്രിൽ മാസത്തിലേതിനു സമാനമായി ഉയരും. 2026 സെപ്റ്റംബറോടെ വിപണിയിൽ ആവശ്യത്തിലധികം എണ്ണ എത്താനുള്ള സാധ്യതയാണ് കാണുന്നതെന്നും റിപ്പോർട്ട് പറയുന്നു.

ഗൾഫ് മേഖലയിൽ എണ്ണയുമായി ബന്ധപ്പെട്ട പശ്ചാത്തല സൗകര്യങ്ങൾക്ക് കാര്യമായ നാശമൊന്നുമുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ പശ്ചിമേഷ്യൻ പ്രതിസന്ധി അയയുന്നതോടെ ഉത്പാദനം വേഗത്തിൽ വീണ്ടെടുക്കാനാകും. യുദ്ധത്തെത്തുടർന്ന് പതിനായിരത്തോളം എണ്ണക്കിണറുകളിൽ ഉത്പാദനം നിർത്തിവെച്ചിട്ടുണ്ട്. ആഗോളതലത്തിൽ എണ്ണയുത്പാദനത്തിന്റെ 15 ശതമാനത്തോളമാണ് ഇങ്ങനെ മുടങ്ങിക്കിടക്കുന്നത്.

ഹോർമുസ് തുറന്നാൽ എത്രയും വേഗം ഈ എണ്ണക്കിണറുകളുടെ പ്രവർത്തനം പുനരാരംഭിച്ചേക്കുമെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. ഇന്റർനാഷണൽ എനർജി ഏജൻസിയുടെ കണക്കനുസരിച്ച് ഹോർമുസ് അടച്ചതോടെ സൗദി അറേബ്യ, ഇറാഖ്, ഇറാൻ, യു.എ.ഇ., കുവൈത്ത്, ഖത്തർ, ബഹറൈൻ എന്നീ രാജ്യങ്ങളിലെ എണ്ണയുത്പാദനം 45 ശതമാനംവരെ കുറഞ്ഞിട്ടുണ്ട്.

വിതരണം ശക്തിപ്പെട്ടാൽ വില കുറഞ്ഞു തുടങ്ങും. ഓഗസ്റ്റോടെ വില വീപ്പയ്ക്ക് 80 ഡോളറിലേക്കും സെപ്റ്റംബറോടെ 70 ഡോളറിലേക്കും കുറയാനുള്ള സാധ്യതയാണ് കാണുന്നതെന്ന് ഫിച്ച് പറയുന്നു. ആഗോള എണ്ണനീക്കത്തിന്റെ 20 ശതമാനംവരെയാണ് ഹോർമുസിനു സ്വന്തമായുള്ളത്. അതുകൊണ്ടുതന്നെ ഈ കടലിടുക്ക് തുറക്കുന്നത് എണ്ണവിപണിയെ സംബന്ധിച്ച് നിർണായകമാണ്.

X
Top