ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

മ്യൂച്വല്‍ഫണ്ട് ഫീസ് പഠന വിധേയമാക്കാന്‍ സെബി

മുംബൈ: മ്യൂച്വല്‍ ഫണ്ടുകള്‍ ഈടാക്കുന്ന ഫീസുകളെ കുറിച്ച് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) പഠനം ആരംഭിച്ചു. ഇത് സംബന്ധിച്ച നയരൂപീകരണത്തിന് ഡാറ്റ ഉപയോഗപ്പെടുത്തും.സാമ്പത്തിക ഉള്‍പ്പെടുത്തല്‍ സുഗമമാക്കുക, പങ്കാളികളെ പ്രോത്സാഹിപ്പിക്കുക, സമ്പദ്വ്യവസ്ഥയെ സ്വാധീനിക്കുക, സാങ്കേതികവിദ്യ സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കുക, സ്‌കീമുകളിലുടനീളം ക്രോസ് സബ്സിഡൈസേഷന്‍ നിരുത്സാഹപ്പെടുത്തുക, മദ്ധ്യസ്ഥതയ്ക്കുള്ള അവസരങ്ങള്‍ ഉണ്ടെങ്കില്‍ അവസാനിപ്പിക്കുക, ദുഷ്പ്രവണതകള്‍ ഉണ്ടെങ്കില്‍ അത് തടയുക തുടങ്ങിയവയാണ് നയരൂപീകരണത്തിന്റെ ലക്ഷ്യം.

“മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളിലെ ഫീസിനും ചെലവുകള്‍ക്കും ബാധകമായ വ്യവസ്ഥകള്‍ പഠന വിധേയമാക്കുന്നു. പഠനത്തിന്റെ അടിസ്ഥാനത്തില്‍, ആവശ്യമെങ്കില്‍,ഉചിതമായ നയ നടപടികള്‍ കൈക്കൊള്ളും”, സെബി പ്രസ്താവനയില്‍ പറയുന്നു.

43 മ്യൂച്വല്‍ഫണ്ട് കമ്പനികളാണ് നിലവിലുള്ളത്. അവ ഒരുമിച്ച് 40 ലക്ഷം കോടി രൂപയുടെ ആസ്തികള്‍ കൈകാര്യം ചെയ്യുന്നു. ഇന്‍സൈഡര്‍ ട്രേഡിംഗ് നിയമ പരിധിയില്‍ മ്യൂച്വല്‍ ഫണ്ടുകളെ ഉള്‍പ്പെടുത്തുന്നതിന് സെബി മാനദണ്ഡങ്ങള്‍ ഭേദഗതി ചെയ്തിരുന്നു.

ലിസ്റ്റുചെയ്ത കമ്പനികളോ ലിസ്റ്റുചെയ്യാന്‍ നിര്‍ദ്ദേശിക്കപ്പെട്ടവയോ മാത്രമാണ് അതുവരെ ഇന്‍സൈഡര്‍ ട്രേഡ് നിയമ പരിധയില്‍ പെട്ടിരുന്നത്.

X
Top