അടിസ്ഥാന വികസന മേഖലകളുടെ ഉത്പാദനത്തിൽ കുതിപ്പ്ഇന്ത്യ-യുകെ വാണിജ്യ കരാർ: യു കെ വിപണി തുറക്കാൻ സമുദ്രോൽപന്ന മേഖലചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍എല്‍പിജി സബ്സിഡി ഭാരം ഒരു ലക്ഷം കോടി കടന്നേക്കും; ബജറ്റ് വകയിരുത്തലിന്റെ മൂന്നിരട്ടിയിലധികംഇറാന്‍ യുദ്ധത്തിന്റെ ആഘാതം: ഇന്ത്യയിലെ പ്രകൃതി വാതക ഉപഭോഗം 6.5% കുറഞ്ഞു

കുമാര്‍ മംഗളം ബിര്‍ള വോഡഫോണ്‍ ഐഡിയ നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാന്‍

വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്‍റെ നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാനായി കുമാര്‍ മംഗളം ബിര്‍ളയെ നിയമിക്കാന്‍ കമ്പനി ബോര്‍ഡ് അനുമതി നല്‍കി. ഈ നിയമനം കമ്പനിയുടെ നേതൃസ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്‍റെ മടങ്ങിവരവിനെയാണ് കാണിക്കുന്നത്.

നോണ്‍-എക്സിക്യൂട്ടീവ് ചെയര്‍മാന്‍ സഥാനത്തുനിന്ന് രവീന്ദര്‍ തക്കര്‍ സഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണിത്. രവീന്ദര്‍ തക്കര്‍ ഇനി കമ്പനിയുടെ നോണ്‍-എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാനായി പ്രവര്‍ത്തിക്കും. സ്റ്റോക്ക് എക്സ്ചേഞ്ച് വിജ്ഞാപനത്തിലൂടെയാണ് കമ്പനി ഈ മാറ്റങ്ങള്‍ ഔദ്യോഗികമായി അറിയിച്ചത്.

കമ്പനി ഏകദേശം 25,000 കോടി രൂപയുടെ കടപ്പത്ര സമാഹരണത്തിനുള്ള ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ ബിര്‍ളയുടെ നേതൃത്വം നിക്ഷേപകര്‍ക്കും വായ്പ നല്‍കുന്നവര്‍ക്കും വലിയ ആത്മവിശ്വാസം നല്‍കുമെന്ന് വിലയിരുത്തപ്പെടുന്നു.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 45,000 കോടി രൂപയുടെ നിക്ഷേപം നടത്തി നെറ്റ്വർക് വിപുലീകരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതിലൂടെ വരുമാനത്തില്‍ ഇരട്ട അക്ക വളര്‍ച്ചയും ലാഭം മൂന്ന് മടങ്ങ് വര്‍ദ്ധിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്.

X
Top