ഇന്ത്യയിൽ 42,000 കോടി രൂപയുടെ വൻ നിക്ഷേപ പ്രഖ്യാപനവുമായി യുഎഇഇന്‍ഡക്ഷന്‍ സ്റ്റൗ നിര്‍മ്മാണം കൂട്ടാന്‍ കേന്ദ്ര നിര്‍ദ്ദേശംകയറ്റുമതി യോഗ്യതയുള്ള രാജ്യങ്ങളുടെ പുതുക്കിയ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തി യൂറോപ്യന്‍ യൂണിയൻരാജ്യത്ത് ഇന്ധനവില കൂട്ടി; 2.86 രൂപ മുതൽ 3.29 രൂപ വരെയാണ് കൂട്ടിയത്രാജ്യത്തെ എൽപിജി, ക്രൂഡോയിൽ സ്റ്റോക്ക് ഇങ്ങനെ

മോദിയുടെ ഏഴ് ആഹ്വാനങ്ങൾ നടപ്പിലായാൽ ഇന്ത്യയ്ക്ക് ലാഭം 3.6 ലക്ഷം കോടി; ‘നെഗറ്റീവ് ഇംപാക്ട്’ പ്രതീക്ഷിക്കണമെന്നും മുന്നറിയിപ്പ്

വിദേശയാത്രകൾ‍ ഒഴിവാക്കണമെന്നതും സ്വർണം വാങ്ങുന്നത് നിയന്ത്രിക്കണമെന്നതും അടക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനങ്ങൾ നടപ്പിലായാൽ ഇന്ത്യയ്ക്ക് കോളടിക്കും. നിർദേശങ്ങൾ നടപ്പിലായാൽ രാജ്യത്തിന് 3779 കോടി ഡോളർ (ഏകദേശം 3.6 ലക്ഷം കോടി രൂപ) ലാഭിക്കാനാകുമെന്നാണ് ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ ബ്രി‍ക്ക് വർക്ക് റേറ്റിങ്സിന്റെ റിപ്പോർട്ട്.

യുഎസ് – ഇറാൻ യുദ്ധത്തെ തുടർന്ന് ക്രൂ‍ഡ് ഓയിൽ വില വർധിച്ചത് ഇന്ത്യയുടെ വിദേശനാണ്യ ശേഖരം കുറയ്ക്കുമെന്നും രൂപയുടെ വിനിമയ നിരക്ക് ഇടിക്കുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. ഇതിനെ തടയാനുള്ള നിർദേശങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ടുവച്ചത്.

∙ മോദിയുടെ ഏഴ് ആഹ്വാനങ്ങൾ

  1. വർക്ക് ഫ്രം ഹോം പ്രോൽസാഹിപ്പിക്കുക
  2. ഇന്ധന ഉപയോഗം കുറയ്ക്കുക
  3. ഒരു വർഷത്തേക്ക് വിദേശ യാത്രകൾ കുറയ്ക്കുക
  4. സ്വദേശി ഉൽപന്നങ്ങൾ പ്രോൽസാഹിപ്പിക്കുക
    5.പാചകവാതക ഉപയോഗം കുറയ്ക്കുക
  5. ജൈവകൃഷിയിലേക്ക് മടങ്ങുക
  6. അനാവശ്യ സ്വർണം വാങ്ങൽ ഉപേക്ഷിക്കുക

ഈ നിർദേശങ്ങൾ നടപ്പിലായാൽ ക്രൂഡ് ഓയിൽ വില 100 ഡോളറിന് മുകളിലേക്ക് ഉയർന്നതുമൂലമുണ്ടായ തിരിച്ചടി മറികടക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. വിദേശനാണ്യ ശേഖരം 3779 കോടി ഡോളറിലേക്ക് ഉയർത്താനും കഴിയും.

ഇതുവഴി ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 95 രൂപയിൽ പിടിച്ചു നിർത്താം. രാജ്യാന്തര തലത്തിലെ ചാഞ്ചാട്ടങ്ങൾ ബാധിക്കാതെ പ്രാദേശിക വിപണിയെ വളർച്ചയിലേക്ക് നയിക്കാനും തീരുമാനം വഴിവയ്ക്കുമെന്നും ഇവർ പറയുന്നു.

ക്രൂഡോയിൽ, സ്വർണ ഇറക്കുമതികൾ നിയന്ത്രിക്കുന്നതിലൂടെയാണ് വിദേശനാണ്യ ശേഖരത്തിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാകുന്നത്. ക്രൂഡോയിൽ ഇറക്കുമതി നിയന്ത്രിച്ചാൽ 1340 കോടി ഡോളറും സ്വർണത്തിൽ 720 കോടി ഡോളറും ഇന്ത്യയ്ക്ക് ലാഭിക്കാൻ പറ്റും. വർക്ക് ഫ്രം ഹോം നടപ്പിലാക്കുന്നത് ഇന്ധന ഉപഭോഗം കുറയ്ക്കാൻ സഹായിക്കും.

പൊതുഗതാഗത മാർഗം ഉപയോഗിക്കുന്നതും ഇലക്ട്രിക് വാഹനങ്ങൾ പ്രോൽസാഹിപ്പിക്കുന്നതും ഇന്ധന ഇറക്കുമതി ചെലവും കുറയ്ക്കും. ക്രൂഡോയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ തുടർന്നാൽ രണ്ട് സാഹചര്യങ്ങളാണ് സർക്കാരിനു മുന്നിലുള്ളത്. ഒന്ന്, നികുതി കുറയ്ക്കുക. അങ്ങനെ ചെയ്താൽ വരുമാനം ഇടിയും.

മറ്റൊന്ന്, വില വർധിപ്പിക്കുക. അത് പണപ്പെരുപ്പം വർധിപ്പിക്കും. എന്നാൽ ഉപഭോഗം കുറയ്ക്കാൻ ജനങ്ങൾ തീരുമാനിച്ചാൽ ഈ രണ്ടു കാര്യങ്ങൾക്കും പരിഹാരമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

അനാവശ്യമായ വിദേശ യാത്രകൾ ഒഴിവാക്കുന്നത് വിദേശനാണ്യ ശേഖരം സംരക്ഷിക്കാൻ സഹായിക്കും. സ്വദേശി ഉൽപന്നങ്ങളുടെ ഉപയോഗവും ജൈവകൃഷിയും പ്രോൽസാഹിപ്പിക്കുന്നതു വഴി വിദേശ വിപണിയെ കൂടുതൽ ആശ്രയിക്കുന്നത് ഒഴിവാക്കാം. സ്വയം പര്യാപ്തത കൈവരിക്കാനും ആഭ്യന്തര ഉൽപാദനം വർധിപ്പിക്കാനും സഹായിക്കും. എന്നാൽ ഇവയ്ക്കെല്ലാം മറ്റൊരു നെഗറ്റീവ് വശം കൂടിയുണ്ടെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പുണ്ട്.

വിദേശയാത്ര കുറയ്ക്കുന്നത് ടൂറിസം, വ്യോമയാന മേഖലകൾക്കു തിരിച്ചടിയാകും. സ്വർണം വാങ്ങൽ നിയന്ത്രിക്കുന്നത് ജ്വല്ലറി മേഖലയിലെ തൊഴിലുകളെ ബാധിക്കും. ഇന്ധന ഉപയോഗം കുറയ്ക്കുന്നത് ഗ്രാമീണ മേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്നും മുന്നറിയിപ്പുണ്ട്.

X
Top