ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

ചെറുകിട കമ്പനികളിലെ ഓഹരി നിക്ഷേപത്തിൽ ജാഗ്രതയോടെ നീങ്ങാൻ സെബിയുടെ മുന്നറിയിപ്പ്

മുംബൈ: ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളില്‍(Shares) നിക്ഷേപ താല്പര്യം(Investment Interest) വര്‍ധിച്ചതോടെ മുന്നറിയിപ്പുമായി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി/SEBI).

ഇത്തരം കമ്പനികളിലെ ഓഹരികള്‍ വിറ്റഴിക്കുന്നതിന് പ്രമോട്ടര്‍മാര്‍ നടത്തുന്ന നിറംപിടിപ്പിച്ച അര്‍ധസത്യങ്ങളെ മനസിലാക്കി മാത്രം നിക്ഷേപം നടത്താനാണ് സെബിയുടെ നിര്‍ദ്ദേശം.

അടുത്ത കാലത്തായി നിരവധി ഇടത്തരം, ചെറുകിട കമ്പനികള്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നുണ്ട്.

ഇതില്‍ ചിലതെങ്കിലും മോശം സാമ്പത്തിക അവസ്ഥയിലൂടെ കടന്നു പോകുന്നതാണ്.
ഇത്തരം ഓഹരികളില്‍ നിക്ഷേപകര്‍ക്ക് വലിയ താല്പര്യവും ഉണ്ടാകുന്നുണ്ട്.

നിക്ഷേപകരുടെ താല്പര്യം മുതലെടുത്ത് തങ്ങളുടെ ഓഹരികള്‍ ഉയര്‍ന്ന വിലയ്ക്ക് വിറ്റൊഴിവാക്കാന്‍ ചില പ്രമോട്ടര്‍മാര്‍ ശ്രമിക്കുന്നുവെന്ന പരാതികള്‍ ഉയരുന്നതിനിടെയാണ് സെബിയുടെ മുന്നറിയിപ്പ്.

സോഷ്യല്‍മീഡിയയില്‍ വരുന്ന വിവരങ്ങളെ മാത്രം ആശ്രയിച്ച് നിക്ഷേപം നടത്തുന്നത് അപകടകരമാണെന്ന് സെബി വ്യക്തമാക്കുന്നു.

എസ്.എം.ഇ മേഖലയിലെ തെറ്റായ പ്രവണതകള്‍ തടയുന്നതിന് സെബി തത്സമയ വിപണി നിരീക്ഷണം നടത്തണമെന്നും കര്‍ശനമായ മാനദണ്ഡങ്ങള്‍ നടപ്പിലാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ച് അടുത്തിടെ എസ്.എം.ഇ കമ്പനികള്‍ ലിസ്റ്റിംഗിലും ട്രേഡിംഗിലും കൃത്രിമത്വം കാണിക്കുന്നുവെന്ന ആശങ്ക പങ്കുവച്ചിരുന്നു.

ലിസ്റ്റ് ചെയ്തിട്ടുള്ള എസ്.എംഇ കമ്പനികളെ ഓഡിറ്റ് ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധാലുക്കളായിരിക്കാന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരോട് സെബി നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

X
Top