
മുംബൈ: ധനകാര്യ സേവന മേഖലയിലെ കമ്പനികളില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ക്കുള്ള ഓഹരി ഉടമസ്ഥത 16 മാസത്തെ താഴ്‌ന്ന നിലവാരത്തിലെത്തി. 2026ല്‍ നടന്ന വിദേശ നിക്ഷേപകരുടെ ശക്തമായ വില്‍പ്പന ഈ ഓഹരികളിലെ അവരുടെ ഉടമസ്ഥത ഗണ്യമായി കുറയുന്നതിന് കാരണമായി.
നിലവില്‍ ധനകാര്യ സേവന മേഖലയിലെ കമ്പനികളില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ക്കുള്ള ഓഹരി ഉടമസ്ഥത 29.5 ശതമാനമാണ്. 2026 ആദ്യം ഉണ്ടായിരുന്നതിനേക്കാള്‍ 2.85 ശതമാനം കുറവാണ് ഓഹരി ഉടമസ്ഥതയിലുണ്ടായത്.
ഈ കമ്പനികളിലെ വിദേശ നിക്ഷേപകരുടെ ഓഹരി ഉടമസ്ഥതയുടെ മൂല്യം 2026 ആദ്യം 25,000 കോടി ഡോളര്‍ ആയിരുന്നത് മെയ് മാസം അവസാനം 21,000 കോടി ഡോളര്‍ ആയി കുറഞ്ഞു. ഐടി കമ്പനികളിലെ വിദേശ നിക്ഷേപകരുടെ ഓഹരി ഉടമസ്ഥത നിലവില്‍ 5.6 ശതമാനമാണ്.
2026 ആദ്യം ഉണ്ടായിരുന്നതിനേക്കാള്‍ 1.85 ശതമാനം കുറവാണ് ഓഹരി ഉടമസ്ഥതയിലുണ്ടായത്.
ഐടി കമ്പനികളിലെ വിദേശ നിക്ഷേപകരുടെ ഓഹരി ഉടമസ്ഥതയുടെ മൂല്യം 2026 ആദ്യം 6000 കോടി ഡോളര്‍ ആയിരുന്നത് മെയ് അവസാനം 4000 കോടി ഡോളര്‍ ആയി കുറഞ്ഞു. 2025 ആദ്യം ഇത് 8100 കോടി ഡോളര്‍ ആയിരുന്നു.






