രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

ഇക്വിറ്റി ഫണ്ട്‌ നിക്ഷേപം 40% കുറഞ്ഞു

മുംബൈ: മെയ്‌ മാസത്തില്‍ മൊത്തം ഇക്വിറ്റി ഫണ്ട്‌ നിക്ഷേപം 40 ശതമാനം കുറഞ്ഞു. 22,907 കോടി രൂപയാണ്‌ ഇക്വിറ്റി ഫണ്ടുകളില്‍ കഴിഞ്ഞ മാസമുണ്ടായ അറ്റനിക്ഷേപം. ഏപ്രിലില്‍ 38,440 കോടി രൂപയാണ്‌ ഇക്വിറ്റി ഫണ്ടുകളില്‍ നിക്ഷേപിക്കപ്പെട്ടത്‌.

അതേ സമയം മുന്‍വര്‍ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ നിക്ഷേപത്തില്‍ 20 ശതമാനം വര്‍ധനയുണ്ട്‌. 2025 മെയില്‍ 19,013 കോടി രൂപയായിരുന്നു ഇക്വിറ്റി ഫണ്ടുകളില്‍ നിക്ഷേപിക്കപ്പെട്ടത്‌.

ഇക്വിറ്റി ഫണ്ടുകളുടെ 11 ഉപവിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം എത്തിയത്‌ ഫ്‌ളെക്‌സികാപ്‌ ഫണ്ടുകളിലാണ്‌. 5175 കോടി രൂപ ഫ്‌ളെക്‌സികാപ്‌ ഫണ്ടുകളില്‍ നിക്ഷേപിക്കപ്പെട്ടു. ഏപ്രിലില്‍ ഈ വിഭാഗത്തില്‍ ഉണ്ടായ നിക്ഷേപം 10,147 കോടി രൂപയാണ്‌.

സ്‌മോള്‍കാപ്‌ ഫണ്ടുകളില്‍ 4945 കോടി രൂപയും മിഡ്‌കാപ്‌ ഫണ്ടുകളില്‍ 4385 കോടി രൂപയും നിക്ഷേപിക്കപ്പെട്ടു. ഈ വിഭാഗങ്ങളിലെ നിക്ഷേപത്തില്‍ യഥാക്രമം 28 ശതമാനവും 33 ശതമാനവും ഇടിവാണ്‌ ഉണ്ടായത്‌.

X
Top