രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നുകണ്ടെയ്നർ നീക്കത്തിൽ കൊച്ചിൻ തുറമുഖത്തിന് റിക്കാർഡ് കുതിപ്പ്പഴയ സ്വർണം മാറ്റിവാങ്ങാൻ വൻ തിരക്ക്ബ്രിക്സ് ഉച്ചകോടിക്ക് ഒരുങ്ങി ദില്ലി; അംഗരാജ്യങ്ങളുടെ പ്രധാന സെഷൻ ശനിയാഴ്ചവികസന പദ്ധതികളുടെ ഏകോപനത്തിന് ‘റൗണ്ട് ടേബിൾ കോൺഫറൻസ്’ സംഘടിപ്പിക്കാൻ കേരളം

മെയ്‌ മാസത്തിലെ എസ്‌ഐപി നിക്ഷേപം 30,954 കോടി രൂപ

മുംബൈ: മെയ്‌ മാസത്തില്‍ മ്യൂച്വല്‍ ഫണ്ടുകളിലെ സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ (എസ്‌ഐപി) വഴിയുള്ള നിക്ഷേപം 30,954 കോടി രൂപയായി കുറഞ്ഞു. ഏപ്രിലില്‍ 31,115 കോടി രൂപയായിരുന്നു എസ്‌ഐപി നിക്ഷേപം.

എസ്‌ഐപി നിക്ഷേപത്തിലുണ്ടായ കുറവ്‌ ഒരു ശതമാനമാണ്‌. തുടര്‍ച്ചയായി മൂന്നാമത്തെ മാസവും എസ്‌ഐപി നിക്ഷേപം 30,000 കോടി രൂപക്ക്‌ മുകളില്‍ നിലനിര്‍ത്താനായി. മാര്‍ച്ചില്‍ 32,087 കോടി രൂപയായിരുന്നു എസ്‌ഐപി നിക്ഷേപം.

അതേ സമയം മുന്‍ വര്‍ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ എസ്‌ഐപി നിക്ഷേപം 16 ശതമാനം ഉയര്‍ന്നു. 2025 മെയ്‌ മാസത്തില്‍ എസ്‌ഐപി വഴി 26,688 കോടി രൂപയാണ്‌ നിക്ഷേപിക്കപ്പെട്ടത്‌. മൊത്തം ഇക്വിറ്റി ഫണ്ട്‌ നിക്ഷേപം മെയ്‌ മാസത്തില്‍ 40 ശതമാനം കുറഞ്ഞു. 22,907 കോടി രൂപയാണ്‌ ഇക്വിറ്റി ഫണ്ടുകളില്‍ കഴിഞ്ഞ മാസമുണ്ടായ അറ്റനിക്ഷേപം. ഏപ്രിലില്‍ 38,440 കോടി രൂപയാണ്‌ ഇക്വിറ്റി ഫണ്ടുകളില്‍ നിക്ഷേപിക്കപ്പെട്ടത്‌.

82.38 ലക്ഷം കോടി രൂപയാണ്‌ മ്യൂച്വല്‍ ഫണ്ടുകളുടെ മൊത്തം ആസ്‌തി. ഏപ്രിലില്‍ ഇത്‌ 81.71 ലക്ഷം കോടി രൂപയായിരുന്നു. പോസ്റ്റ്‌ ഓഫീസ്‌ സമ്പാദ്യ പദ്ധതികളിലെയോ ബാങ്കുകളിലെയോ റെക്കറിംഗ്‌ ഡെപ്പോസിറ്റുകളില്‍ എല്ലാ മാസവും നിശ്ചിത തീയതിക്ക്‌ നിശ്ചിത തുക നിക്ഷേപിക്കുന്നതു പോലെ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്ന രീതിയാണ്‌ എസ്‌ഐപി.

തിരുത്തലുകളെ ഉപയോഗപ്പെടുത്താന്‍ കൂടി രൂപപ്പെടുത്തിയിട്ടുള്ള നിക്ഷേപരീതിയാണ്‌ ഇത്‌. വിപണി ഇടിയുമ്പോള്‍ കൂടുതല്‍ മ്യൂച്വല്‍ ഫണ്ട്‌ യൂണിറ്റുകള്‍ വാങ്ങാനുള്ള അവസരമാക്കി മാറ്റുകയാണ്‌ എസ്‌ഐപി ചെയ്യുന്നത്‌. ഇതു വഴി നമ്മുടെ നിക്ഷേപ ചെലവ്‌ കുറയ്‌ക്കാനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേട്ടമുണ്ടാക്കാനും കഴിയുന്നു.

ഒന്നിച്ച്‌ വലിയ തുക നിക്ഷേപം നടത്തുന്നതിന്‌ പകരം വിവിധ ഘട്ടങ്ങളിലായി ചെറിയ തുകകള്‍ നിക്ഷേപിക്കുന്നതിലൂടെ സമ്പത്ത്‌ ആര്‍ജിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ രീതിയാണ്‌ എസ്‌ഐപി. ഓഹരി വിപണിയുടെ ഉയര്‍ന്ന നിലകളെയും താഴ്‌ന്ന നിലകളെയും ഒരു പോലെ നിക്ഷേപകര്‍ക്ക്‌ ഉപയോഗപ്പെടുത്താനാകുമെന്നതാണ്‌ എസ്‌ഐപിയുടെ മേന്മ.

X
Top