
മുംബൈ: ചന്ദമാമ മാസിക മുന്‍ ഉടമകളെ ഒരു വര്‍ഷത്തേയ്ക്ക് സെക്യൂരിറ്റി മാര്‍ക്കറ്റില്‍ നിന്ന് വിലക്കിയിരിക്കയാണ് സെബി(സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ).കറന്‍സി കണ്‍വെര്‍ട്ടിബിള്‍ ബോണ്ടുകള്‍ (എഫ്സിസിബി) വഴി സമാഹരിച്ച 125 മില്യണ്‍ ഡോളര്‍ തട്ടിയെടുത്തായി തെളിയിക്കപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഒരു കാലത്ത് കുട്ടികളുടെ പ്രിയപ്പെട്ട മാസികയായിരുന്നു ചന്ദമാമ.
ജിയോഡെസിക് ലിമിറ്റഡിന്റെ ചെയര്‍മാനും ഡയറക്ടറുമായ പങ്കജ് കുമാര്‍, ജിയോഡെസിക് ലിമിറ്റഡിന്റെ ഡയറക്ടറും കംപ്ലയന്‍സ് ഓഫീസറുമായ പ്രശാന്ത് മൂലേക്കര്‍, മാനേജിംഗ് ഡയറക്ടര്‍ കിരണ്‍ കുല്‍ക്കര്‍ണി എന്നിവര്‍ക്കാണ് വിലക്ക്. സെക്യൂരിറ്റീസ് മാര്‍ക്കറ്റില്‍ പ്രവേശിക്കുക,നേരിട്ടോ അല്ലാതെയോ സെക്യൂരിറ്റികള്‍ വില്‍ക്കുകയോ ഇടപാട് നടത്തുകയോ ചെയ്യുക, സെക്യൂരിറ്റീസ് മാര്‍ക്കറ്റുമായി ഏതെങ്കിലും വിധത്തില്‍ ബന്ധപ്പെട്ടിരിക്കുക എന്നീ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഇവര്‍ അകന്നു നില്‍ക്കണം.
ജിയോഡെസിക് ലിമിറ്റഡിന്റെ അഞ്ച് അനുബന്ധ സ്ഥാപനങ്ങളില്‍ ഒന്നാണ് ചന്ദമാമ ഇന്ത്യ ലിമിറ്റഡ്. പത്ത് വര്‍ഷം മുമ്പ് പ്രസിദ്ധീകരണ കമ്പനിയെ ബോംബെ ഹൈക്കോടതി വില്‍പ്പനയ്ക്ക് വച്ചിരുന്നു.ജിയോഡെസിക് ലിമിറ്റഡിന്റെ ലിക്വിഡേഷന്‍ ഉത്തരവിനോടനുബന്ധിച്ചായിരുന്നു വില്‍പന നിര്‍ദ്ദേശം.