ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം നിലനിര്‍ത്തി ഫിച്ച്ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ലോകബാങ്ക്റീട്ടെയ്ല്‍ പണപ്പെരുപ്പം 5.1 ശതമാനമായി കുറയുമെന്ന് ലോകബാങ്ക് സാമ്പത്തിക വിദഗ്ധന്‍ഡോളറിനെതിരെ തിരിച്ചടി നേരിട്ട് രൂപദേശീയ ഏകജാലക സംവിധാനം വിപ്ലവകരമെന്ന് പിയൂഷ് ഗോയല്‍

ധന സമാഹരണത്തിന് സലാസർ ടെക്‌നോ എഞ്ചിനീയറിംഗിന് ബോർഡിൻറെ അനുമതി

ഡൽഹി: ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്‌മെന്റ് (ക്യുഐപി) ഉൾപ്പെടെ വിവിധ മാർഗങ്ങളിലൂടെ 200 കോടി രൂപ വരെ സമാഹരിക്കുന്നതിന് തങ്ങളുടെ ബോർഡ് അംഗീകാരം നൽകിയതായി സലാസർ ടെക്‌നോ എഞ്ചിനീയറിംഗ് അറിയിച്ചു. ഫണ്ട് ഒന്നോ അതിലധികമോ തവണകളായി സമാഹരിക്കപ്പെടുമെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. ഇക്കാര്യത്തിൽ, ധനസമാഹരണ സമിതി രൂപീകരിക്കാനുള്ള നിർദ്ദേശം ബോർഡ് അംഗീകരിച്ചതായും, കൂടാതെ, വിവിധ ഇടനിലക്കാർ, മർച്ചന്റ് ബാങ്കർമാർ, ഉപദേശകർ, നിയമോപദേശകർ തുടങ്ങിയവരെ നിയമിക്കാൻ ബോർഡ് തീരുമാനിച്ചതായും സ്ഥാപനം അറിയിച്ചു.

വായ്പയെടുക്കൽ പരിധി 500 കോടിയിൽ നിന്ന് 700 കോടിയായി ഉയർത്തുന്നതിനുള്ള നിർദ്ദേശത്തിനും ബോർഡ് അനുമതി നൽകിയിട്ടുണ്ട്. ന്യൂഡൽഹി ആസ്ഥാനമായുള്ള സലാസർ ടെക്‌നോ എഞ്ചിനീയറിംഗ് ടെലികോം കമ്പനികൾക്കായി എഞ്ചിനീയറിംഗ്, ഡിസൈനിംഗ്, പ്രൊക്യുർമെന്റ്, ഫാബ്രിക്കേഷൻ, ഗാൽവാനൈസേഷൻ എന്നീ സേവനങ്ങൾ നൽകുന്നു.

X
Top