വിമാന യാത്രാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം ഉടന്‍ഐഡിബിഐ ബാങ്കിന്റെ വില്‍പ്പന ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

ഉൽപാദനം വർധിപ്പിക്കാൻ റബർ ബോർഡിന്റെ ഐഎൻആർ കണക്ട് പദ്ധതി ഉടൻ

കോട്ടയം: ടാപ്പിങ് നടത്താതെ കിടക്കുന്ന തോട്ടങ്ങൾ ഉൾപ്പെടുത്തി റബർ ഉൽപാദനം വർധിപ്പിക്കാൻ റബർ ബോർഡിന്റെ ഐഎൻആർ കണക്ട് പദ്ധതി ഉടൻ. റബർത്തോട്ടങ്ങളിൽ ടാപ്പിങ് നടത്തി നൽകാൻ തയാറുള്ള ഏജൻസികളെയും തോട്ടമുടമകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഓൺലൈൻ പദ്ധതിയാണിത്.

തോട്ടമുടമകൾ, ടാപ്പിങ് ഏജൻസികൾ, ടാപ്പിങ് തൊഴിലാളികൾ എന്നിവരെ ചേർക്കാനുള്ള സോഫ്റ്റ് വെയർ റബർ ബോർഡ് തയാറാക്കുകയാണ്. ടാപ്പിങ് നടത്താതെ കിടക്കുന്ന തോട്ടമുടമകൾക്കു സോഫ്റ്റ്‌വെയറിൽ വിവരം നൽകാം.

ടാപ്പിങ് നടത്തുന്ന ഏജൻസികൾക്കും ഇതിൽ വിവരം പങ്കുവയ്ക്കാം. തോട്ടത്തിനും ഏജൻസിക്കും ബോർഡ് സാക്ഷ്യപത്രം നൽകും. ടാപ്പിങ് തൊഴിലാളികൾക്കു പരിശീലനവും നൽകും.

റബർ വിലയിടിവ്, വർധിച്ച കൃഷിച്ചെലവ്, തൊഴിലാളി ക്ഷാമം തുടങ്ങിയവ ഉൾപ്പെടെയുള്ള കാരണങ്ങളാൽ ഇന്ത്യയിൽ 25% വരെ തോട്ടങ്ങൾ ടാപ്പിങ് ഇല്ലാതെ കിടക്കുകയാണെന്നാണു കണക്ക്.

റബർക്കൃഷി വ്യാപനം, ഗവേഷണം എന്നീ മേഖലകളെല്ലാം സജീവമാക്കാൻ 99 പേരുടെ നിയമനത്തിനു കേന്ദ്ര വാണിജ്യ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. നിയമനത്തിനുള്ള നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്.

”ഐഎൻആർ (ഇന്ത്യൻ നാച്വറൽ റബ‍ർ) കണക്ട് പദ്ധതിക്കുള്ള നടപടികളെല്ലാം പൂർത്തിയായി വരികയാണ്. 3 മാസത്തിനുള്ളിൽ ആരംഭിക്കാൻ കഴിയും.” – എം.വസന്തഗേശൻ, ‌റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ

X
Top