ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆ എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധന ◆ ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറം ◆

ഭാരതി എയർടെൽ, 5 വർഷത്തിനിടെ സ്വകാര്യ മേഖലയിൽ ഏറ്റവും കൂടുതൽ സമ്പത്ത് സൃഷ്ടിച്ച കമ്പനി

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിലെ സ്വകാര്യ മേഖലയിൽ ഏറ്റവും കൂടുതൽ സമ്പത്ത് സൃഷ്ടിച്ച കമ്പനിയായി ഭാരതി എയർടെൽ. ഏറ്റവും പുതിയ ബർഗണ്ടി പ്രൈവറ്റ് ഹുറൂൺ ഇന്ത്യ 500 റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 7.64 ലക്ഷം കോടി രൂപയുടെ മൂല്യം വർദ്ധിപ്പിച്ചതോടെ ഈ കാലയളവിൽ ഇന്ത്യയിലെ സ്വകാര്യ മേഖലയിൽ ഏറ്റവും കൂടുതൽ സമ്പത്ത് സൃഷ്ടിച്ച കമ്പനിയായി ഭാരതി എയർടെൽ മാറി. 

അതേസമയം ടാറ്റ കൺസൾട്ടൻസി സർവീസസ്, ഇൻഫോസിസ്, വിപ്രോ എന്നീ ഐടി കമ്പനികൾക്ക് സംയുക്തമായി 8.5 ലക്ഷം കോടി രൂപയുടെ മൂല്യനഷ്ടം സംഭവിച്ചു. ഇതോടെ ഈ കാലയളവിൽ ഏറ്റവും കൂടുതൽ മൂല്യനഷ്ടം നേരിട്ട മേഖലയായി ഇൻഫർമേഷൻ ടെക്നോളജി മാറി.

ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള 500 സ്വകാര്യ കമ്പനികളുടെ ആകെ മൂല്യം 3.4 ട്രില്യൺ ഡോളറാണ്. ഈ കമ്പനികൾ എല്ലാം ചേർന്ന് 89 ലക്ഷം ആളുകൾക്ക് തൊഴിൽ നൽകുന്നുണ്ട്. രാജ്യത്തിന് 3.23 ലക്ഷം കോടി രൂപ നികുതിയായി സംഭാവന ചെയ്യുന്ന ഇവർ സിഎസ്ആർ പ്രവർത്തനങ്ങൾക്കായി 13,433 കോടി രൂപ ചിലവഴിക്കുന്നു.

ആക്സിസ് ബാങ്കിന്റെ പ്രൈവറ്റ് ബാങ്കിംഗ് ബിസിനസ്സായ ബർഗണ്ടി പ്രൈവറ്റും ഹുറൂൺ ഇന്ത്യയും ചേർന്ന് പുറത്തുവിടുന്ന അഞ്ചാമത് റിപ്പോർട്ടാണിത്.

X
Top