ക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപരാജ്യത്ത് സ്വകാര്യ മേഖലയുടെ ബിസിനസ് വളർച്ചാ നിരക്ക് 3 മാസത്തെ താഴ്ന്ന നിലയിൽ

ക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ

രാജ്യത്തെ ക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കുന്നതിനായുള്ള അന്തിമ ചട്ടങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ടു. കേന്ദ്ര ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നടപടി. പുതിയ നിയമങ്ങൾ പ്രകാരം, ഇന്ത്യയിലെ റീട്ടെയിൽ ഇതര ഉഭയകക്ഷി നിക്ഷേപകർക്ക് ക്രെഡിറ്റ് ഡിഫോൾട്ട് സ്വാപ്പുകൾ, ടോട്ടൽ റിട്ടേൺ സ്വാപ്പുകൾ തുടങ്ങിയ സാമ്പത്തിക മാർഗ്ഗങ്ങൾ യാതൊരുവിധ ലക്ഷ്യ നിയന്ത്രണങ്ങളുമില്ലാതെ ഉപയോഗിക്കാൻ സാധിക്കും. അതേസമയം, പ്രവാസി നിക്ഷേപകർക്ക് ഈ സംവിധാനം റിസ്ക് കുറയ്ക്കുന്നതിനുള്ള ഹെഡ്ജിംഗ് ആവശ്യങ്ങൾക്കായി മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. അതേസമയം വായ്പകളുടെ മേൽ ക്രെഡിറ്റ് ഡെറിവേറ്റീവുകൾ അനുവദിക്കണമെന്ന ആവശ്യം റിസർവ് ബാങ്ക് തള്ളി.വിദേശ നിക്ഷേപകരുമായുള്ള കരാറുകൾ ഇന്ത്യൻ രൂപയിലോ വിദേശ കറൻസിയിലോ തീർപ്പാക്കാം. പുതിയ ചട്ടങ്ങൾക്ക് ഉടനടി പ്രാബല്യമുള്ളതായും റിസർവ് ബാങ്ക് അറിയിച്ചു.

സാമ്പത്തിക വിപണിയിലെ വായ്പകളുമായി ബന്ധപ്പെട്ട നഷ്ടസാധ്യതകൾ ഒഴിവാക്കാൻ നിക്ഷേപകർ ഉപയോഗിക്കുന്ന ഒരുതരം ഇൻഷുറൻസ് സംവിധാനമാണ് ക്രെഡിറ്റ് ഡിഫോൾട്ട് സ്വാപ്പ്. കോർപ്പറേറ്റ് ബോണ്ടുകളിലോ മറ്റ് വായ്പകളിലോ നിക്ഷേപം നടത്തുന്നവർ, വായ്പ എടുത്ത കമ്പനി പണം തിരികെ നൽകാതെ പാപ്പരാകുകയോ വീഴ്ച വരുത്തുകയോ ചെയ്താൽ ഉണ്ടാകുന്ന വലിയ സാമ്പത്തിക നഷ്ടത്തിൽ നിന്ന് രക്ഷപ്പെടാനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. ഒരു നിശ്ചിത ആസ്തിനേരിട്ട് സ്വന്തമാക്കാതെ തന്നെ, അതിൽ നിന്നുള്ള മുഴുവൻ വരുമാനവും ലാഭനഷ്ടങ്ങളും രണ്ട് കക്ഷികൾ തമ്മിൽ പരസ്പരം കൈമാറുന്ന സവിശേഷ സാമ്പത്തിക കരാറാണ് ടോട്ടൽ റിട്ടേൺ സ്വാപ്പ്.

X
Top