ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദനത്തിൽ 5.1% വർദ്ധനവ്; ഖനന മേഖലയിൽ തളർച്ചരാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പി

ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദനത്തിൽ 5.1% വർദ്ധനവ്; ഖനന മേഖലയിൽ തളർച്ച

ശക്തമായ ഉൽപ്പാദന മേഖലയുടെ കരുത്തിൽ 2026 മെയ് മാസത്തിൽ ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദനം 5.1 ശതമാനം വളർച്ച കൈവരിച്ചു. പുതിയ ബേസ് ഇയർ ആയ 2022-23 അടിസ്ഥാനമാക്കിയും, കൂടുതൽ പരിഷ്‌കരിച്ച അളക്കൽ രീതികൾ ഉപയോഗിച്ചുമാണ് ഈ കണക്കുകൾ തയ്യാറാക്കിയിരിക്കുന്നത്. ഇത് രാജ്യത്തിന്റെ വ്യാവസായിക പുരോഗതിയുടെ കൂടുതൽ വ്യക്തവും കൃത്യവുമായ ചിത്രം നൽകുന്നു. പുതുക്കിയ ഈ സൂചിക, പുതിയതായി ഉയർന്നുവരുന്ന വ്യവസായ മേഖലകളെക്കൂടി ഉൾപ്പെടുത്തിയിട്ടുള്ള ഒന്നാണ്. ഇത് നയരൂപകർത്താക്കൾക്കും ബിസിനസ്സുകൾക്കും ഒരുപോലെ നിർണ്ണായകമായ സാമ്പത്തിക വിവരങ്ങൾ ലഭ്യമാക്കുന്നു. വിപണിയിലെ ഏറ്റവും പുതിയ വിലനിലവാരവും ഉൽപ്പാദന ശേഷിയും അടിസ്ഥാനമാക്കി സൂചിക കണക്കാക്കുന്നതിനാൽ രാജ്യം കൈവരിക്കുന്ന വ്യാവസായിക പുരോഗതിയുടെ കൃത്യമായ ചിത്രം ഇതിലൂടെ ലഭ്യമാകുന്നു.

സാമ്പത്തിക സൂചികകളുടെ കൃത്യത വർദ്ധിപ്പിക്കുന്നതിനായിട്ടാണ് കേന്ദ്ര സർക്കാർ വ്യാവസായിക ഉൽപ്പാദന സൂചികയുടെ (IIP അടിസ്ഥാന വർഷം 2022-23 ലേക്ക് പുതുക്കി നിശ്ചയിച്ചത്; മുൻപ് ഇത് 2011-12 ആയിരുന്നു. കാലം മാറുന്നതിനനുസരിച്ച് രാജ്യത്തെ ഉൽപ്പാദന-ഉപഭോഗ രീതികളിൽ വന്ന നിർണായക മാറ്റങ്ങൾ കണക്കിലെടുത്താണ് ഈ നീക്കം. സ്മാർട്ട്‌ഫോണുകൾ, ഇലക്ട്രക് വാഹന ഭാഗങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിങ്ങനെ  മുൻപ് വിപണിയിൽ ഇല്ലാതിരുന്ന പല പുതിയ ഉൽപ്പന്നങ്ങളും   ഇന്ന് സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ഭാഗമാണ്. ഇത്തരം പുതിയ വ്യവസായങ്ങളെ സൂചികയിൽ ഉൾപ്പെടുത്താനും, പ്രാധാന്യം കുറഞ്ഞ പഴയ ഉൽപ്പന്നങ്ങളെ ഒഴിവാക്കാനുമാണ് ബേസ് ഇയർ പുതുക്കുന്നത്. 

അതേസമയം രാജ്യത്തെ ഖനന മേഖലയിൽ വളർച്ച കുറഞ്ഞിരിക്കുകയാണ്. പ്രതികൂല മൺസൂൺ സാഹചര്യങ്ങൾ  ഓപ്പൺകാസ്റ്റ് ഖനികളിലെ പ്രവർത്തനങ്ങളെ പലപ്പോഴും തടസ്സപ്പെടുത്താറുണ്ട്. പുതിയ ഖനന പദ്ധതികൾക്ക് ആവശ്യമായ കടുത്ത പരിസ്ഥിതി മലിനീകരണ നിയന്ത്രണ ചട്ടങ്ങളും നിയമപരമായ പരിശോധനകളും പദ്ധതികൾ വൈകാൻ കാരണമാകുന്നു. ഖനനം ചെയ്ത ധാതുക്കൾ വ്യവസായശാലകളിൽ എത്തിക്കുന്നതിനുള്ള റെയിൽ-റോഡ് ഗതാഗത സൗകര്യങ്ങളിലെ തടസ്സങ്ങളും ഉൽപ്പാദന വേഗതയെ ബാധിക്കുന്നു.

X
Top