
കൊച്ചി: വിവിധ സേവനങ്ങൾ ലളിതമാക്കുന്നതിന് ഉപകരിക്കുന്ന പുതിയ മൂന്ന് പദ്ധതികൾ റിസർവ് ബാങ്ക് ആരംഭിച്ചു. റിസർവ് ബാങ്കിന്റെ അനുമതികൾ വളരെ വേഗത്തിൽ ലഭ്യമാക്കുന്ന പ്രവാഹ് ഓൺലൈൻ പോർട്ടലാണ് ഇതിൽ പ്രധാനപ്പെട്ടത്.
അപേക്ഷകൾ നൽകുന്നതു മുതൽ അനുമതി കിട്ടുന്നതു വരെയുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാനാണ് ഇതിലൂടെ റിസർവ് ബാങ്ക് ലക്ഷ്യമിടുന്നത്.
നിലവിൽ 60 അപേക്ഷകളാണ് പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സർക്കാർ കടപ്പത്രങ്ങളിൽ വ്യാപാരം നടത്താൻ ലളിതമായ സംവിധാനമൊരുക്കുന്ന റീട്ടെയ്ൽ മൊബൈൽ ആപ്പും ഇന്നലെ റിസർവ് ബാങ്ക് പുറത്തിറക്കി.
വിവിധ റെപ്പോസിറ്ററികളെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന ഫിൻടെക് റെപ്പോസിറ്ററിയും റിസർവ് ബാങ്ക് പുറത്തിറക്കി.