അടിസ്ഥാന വികസന മേഖലകളുടെ ഉത്പാദനത്തിൽ കുതിപ്പ്ഇന്ത്യ-യുകെ വാണിജ്യ കരാർ: യു കെ വിപണി തുറക്കാൻ സമുദ്രോൽപന്ന മേഖലചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍എല്‍പിജി സബ്സിഡി ഭാരം ഒരു ലക്ഷം കോടി കടന്നേക്കും; ബജറ്റ് വകയിരുത്തലിന്റെ മൂന്നിരട്ടിയിലധികംഇറാന്‍ യുദ്ധത്തിന്റെ ആഘാതം: ഇന്ത്യയിലെ പ്രകൃതി വാതക ഉപഭോഗം 6.5% കുറഞ്ഞു

സ്‌പെഷ്യലൈസ്ഡ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുമായി ഫ്രാങ്ക്‌ളിന്‍ ടെമ്പിള്‍ടണ്‍

മുംബൈ: ഫ്രാങ്ക്‌ളിന്‍ ടെമ്പിള്‍ടണ്‍ (ഇന്ത്യ) സഫയര്‍ ഇക്വിറ്റി ലോംഗ്-ഷോര്‍ട്ട് എസ്‌ഐഎഫ് പുറത്തിറക്കി. സങ്കീര്‍ണ്ണമായ നിക്ഷേപ തന്ത്രങ്ങള്‍ ആഗ്രഹിക്കുന്ന ഹൈ-നെറ്റ്-വര്‍ത്ത് ഇന്‍ഡിവിജ്വല്‍സ് (HNIs), അത്യാധുനിക റീട്ടെയില്‍ നിക്ഷേപകര്‍ എന്നിവര്‍ക്ക് മികച്ചൊരു അവസരമാണിത്. വ്യത്യസ്ത വിപണി സാഹചര്യങ്ങളില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബെഞ്ച്മാര്‍ക്കിനേക്കാള്‍ ഉയര്‍ന്ന ആദായം അഥവാ ആല്‍ഫ (അധികാദായം) സൃഷ്ടിക്കുക എന്നതാണ് ഈ ഫണ്ടിന്റെ പ്രഥമ ലക്ഷ്യം.

ഫ്രാങ്ക്‌ലിന്‍ ടെംപിള്‍ട്ടണ്‍ ആദ്യമായി ഒരു എസ്‌ഐഎഫ് അവതരിപ്പിക്കുന്നു എന്നത് നിക്ഷേപകരെ സംബന്ധിച്ചിടത്തോളം അത്യന്തം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. പരമ്പരാഗത മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് പരിമിതികളുള്ള മേഖലകളില്‍, അത്യാധുനികമായ തന്ത്രങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് നിക്ഷേപ മേഖലയിലെ വിടവുകള്‍ നികത്താന്‍ ഈ ഫണ്ട് സഹായിക്കുന്നു. വൈവിധ്യമാര്‍ന്ന വിപണി ചക്രങ്ങളില്‍ സ്ഥിരതയുള്ള മൂലധന വളര്‍ച്ച ആഗ്രഹിക്കുന്നവര്‍ക്ക്, മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് അപ്പുറമുള്ള ഒരു പ്രൊഫഷണല്‍ നിക്ഷേപ ഉപാധിയായി ഇത് നിലകൊള്ളുന്നു.

അസ്ഥിരമായ ഇന്നത്തെ വിപണി സാഹചര്യത്തില്‍, കേവലം ഓഹരികള്‍ വാങ്ങുന്നതിനേക്കാള്‍, ഡാറ്റയുടെ അടിസ്ഥാനത്തില്‍ നിക്ഷേപങ്ങള്‍ ക്രമീകരിക്കുന്ന ‘ക്വാണ്ടിറ്റേറ്റീവ് ലോംഗ്-ഷോര്‍ട്ട്’ രീതിയാണ് സാഫയര്‍ എസ്‌ഐഎഫ് സ്വീകരിക്കുന്നത്.

ഗണിതശാസ്ത്രപരമായ കൃത്യതയോടെയുള്ള ഈ സമീപനം റിസ്‌ക് ലഘൂകരിക്കുന്നതിനും മികച്ച ആദായം കണ്ടെത്തുന്നതിനും സഹായകമാണ്.

X
Top