ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

വിഷുവിനെ വരവേല്ക്കാന് വസ്ത്രശേഖരവുമായി ഫാബ്ഇന്ത്യ

കൊച്ചി: മലയാളിയുടെ പുതുവത്സരാഘോഷമായ വിഷുവിന് ഊഷ്മളതയും സമൃദ്ധിയും പകരുന്ന സവിശേഷമായ വസ്ത്രശേഖരത്തിലൂടെ പുതിയ തുടക്കങ്ങളുടെ തിളക്കം സ്വീകരിക്കാന് ഫാബ്ഇന്ത്യ നിങ്ങളെ ക്ഷണിക്കുന്നു.

ഊര്ജ്ജസ്വലമായ ഓറഞ്ച് നിറങ്ങള് ഉള്‌പ്പെട്ട വര്ണ്ണക്കൂട്ടുകളില് കേന്ദ്രീകരിച്ചിരിക്കുന്ന ഈ വസ്ത്രശ്രേണി ഉത്സവ ചൈതന്യത്തിനുള്ള ആദരവാണ്. ഒരു പുതിയ തുടക്കത്തിന്റെ സാരാംശം പകര്‍ത്താന്‍ പൈതൃക കരകൗശലവും ആധുനിക വസ്ത്രരീതികളും സമന്വയിപ്പിച്ചാണ് ഇത് രൂപകല്പ്പന ചെയ്തിരിക്കുന്നത്.

സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും കുട്ടികള്‍ക്കുമായി തനതായ ശൈലിയിലുള്ള അതിമനോഹരമായ വസ്ത്രങ്ങളുടെ ഒരു നിരയാണ് ഇതിലുള്ളത്. സ്ത്രീകള്ക്കായി മനോഹരമായി നെയ്‌തെടുത്ത സാരികള്‍, ദുപ്പട്ടകള്‍, കുര്‍ത്തകള്‍, ആഭരണങ്ങള്‍ എന്നിവയുണ്ട്.

പുരുഷന്മാര്ക്ക് കരകൗശല മികവുള്ള ബന്ദ്ഗല ജാക്കറ്റുകള്‌ക്കൊപ്പം ധരിക്കാവുന്ന വിവിധ തരം കുര്‍ത്തകള്‍ തിരഞ്ഞെടുക്കാം. കുട്ടികള്‍ക്കായി സുഖകരവും മനോഹരവുമായ വസ്ത്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സാംസ്‌കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നതിനൊപ്പം ആധുനിക കുടുംബങ്ങള്ക്ക് അനുയോജ്യമായ രീതിയിലാണ് ഓരോ വസ്ത്രവും നിര്മ്മിച്ചിരിക്കുന്നത്.

ഈ വസ്ത്രശേഖരം ഇപ്പോള് രാജ്യവ്യാപകമായുള്ള ഫാബ്ഇന്ത്യ സ്റ്റോറുകളിലും www.fabindia.com എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. ഈ സീസണില് ഫാബ്ഇന്ത്യയുടെ അനുഭവത്തെ നിര്‍വചിക്കുന്ന ഭംഗി, നിറം, ചാരുത എന്നിവയോടെ പുതിയ വര്ഷത്തെ വരവേല്ക്കൂ.

X
Top