ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

പ്രീമിയം ബ്യൂട്ടി രംഗത്തേക് ഹിമാലയ; ആയുർവേദ സീക്രെട്സ് വിപണിയിൽ

കൊച്ചി: ഹിമാലയ വെൽനെസ്സ്, പ്രീമിയം ബ്യൂട്ടി മേഖലയിലേക്ക് കടന്നുവരുന്നതായി പ്രഖ്യാപിച്ച് കൊണ്ട് , ‘ആയുർവേദ സീക്രെട്സ്’ എന്ന പുതിയ ബ്രാൻഡ് പുറത്തിറക്കി.

ആയുർവേദ സിദ്ധാന്തങ്ങളും പ്രകൃതിദത്ത ചേരുവകളും അടിസ്ഥാനമാക്കി രൂപകൽപ്പന ചെയ്ത ഉൽപ്പന്നങ്ങളാണ് ഈ ശ്രേണിയിൽ ഉൾപ്പെടുന്നത്. ഹെയർ കെയർ, സ്‌കിൻ കെയർ മേഖലകളിയായി ഹെയർ ഗ്രോത്ത് ഓയിൽ, ഹെയർ റിപ്പയറിംഗ്‌ ഷാംപൂ, ബോഡി ലോഷൻ, ലിപ് ബട്ടർ തുടങ്ങിയ ഉത്പന്നങ്ങളാണ് വിപണിയിൽ എത്തിക്കുന്നത്.

‘ഫോറെവർ ബ്യൂട്ടിഫുൾ’ എന്ന ആശയത്തെ അടിസ്ഥാനമാക്കി അവതരിപ്പിച്ച ബ്രാൻഡ് പരമ്പരാഗത ആയുർവേദ വിദ്യകളും ആധുനിക ശാസ്ത്രവും സംയോജിപ്പിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്.

ഇന്ത്യയിലുടനീളം പ്രീമിയം റീടൈൽ ഔട്‍ലെറ്റുകളിലും ഇ- കോമേഴ്‌സ് പ്ലാറ്റുഫോമുകളിലും ഉത്പന്നങ്ങൾ ലഭ്യമാകും.

X
Top