Alt Image
കൂടുതൽ പൊതുമേഖല ബാങ്കുകൾ സ്വകാര്യമേഖലയിലേക്കെന്ന സൂചനയുമായി കേന്ദ്രസർക്കാർ ◆ ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികൾക്ക് വേണ്ടി ദേശീയ സാമൂഹിക സുരക്ഷാ ബോർഡ് രൂപീകരിച്ചു ◆ കേന്ദ്രത്തിന്റെ ധനക്കമ്മി 7.14 ലക്ഷം കോടി രൂപ ◆ രാജ്യത്ത് വിലക്കയറ്റം കുത്തനെ ഉയർന്നു ◆ നവംബർ മുതൽ ഓൺലൈൻ വ്യാപാരികൾക്ക് ഓഫിസുകളില്ലാതെ പുതിയ സംസ്ഥാനങ്ങളിലേക്ക് ബിസിനസ് വിപുലീകരിക്കാം ◆

മുതിർന്ന പൗരൻമാർക്കായി കോട്ടയത്ത് വേദാന്ത ‘ഈഡൻ ഗാർഡൻസ്’

കോട്ടയം: വേദാന്ത സീനിയർ ലിവിംഗ് കോട്ടയം ഏറ്റുമാനൂരിൽ “ഈഡൻ ഗാർഡൻസ്” എന്ന പേരിൽ പുതിയ സീനിയർ ലിവിംഗ് കമ്മ്യൂണിറ്റി ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു.

നാല് ഏക്കർ വിസ്തൃതിയിൽ നിർമ്മാണം പൂർത്തിയാക്കുന്ന പ്രൊജക്റ്റിൽ 48 പ്രീമിയം വില്ലകളും ഏകദേശം 30 അപാർട്ട്മെന്റുകളും ഉൾപ്പെടുന്നു. സംസ്ഥാനത്ത് കമ്മ്യൂണിറ്റി അധിഷ്ഠിത സീനിയർ ലിവിംഗ് പദ്ധതികൾ വികസിപ്പിക്കുന്നതിനായി അടുത്ത മൂന്ന് വർഷത്തിനിടെ 200 കോടി രൂപ നിക്ഷേപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

കോട്ടയം നഗരത്തിന് സമീപമുള്ള ഏറ്റുമാനൂരിലെ ഈ കമ്മ്യൂണിറ്റി ആശുപത്രികൾ, മാർക്കറ്റുകൾ, റെയിൽവേ സ്റ്റേഷൻ എന്നിവയുടെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ ആരാധനാലയങ്ങളുടെ സാമീപ്യവും ലഭ്യമാണെന്ന് വേദാന്ത അറിയിച്ചു.

വെജിറ്റേറിയൻ-നോൺ വെജിറ്റേറിയൻ ഭക്ഷണം, നഴ്സിംഗ് പിന്തുണ, പാരാമെഡിക്കൽ സേവനങ്ങൾ, ഹൗസ്‌കീപ്പിംഗ് സേവനങ്ങൾ എന്നിവയോടൊപ്പം യോഗ പാർക്ക്, ജിം, വോക്കിംഗ് ട്രാക്ക്, ലൈബ്രറി, തിയേറ്റർ, സോഷ്യൽ സ്പേസുകൾ എന്നിവ ഉൾപ്പെടുന്ന സമഗ്ര വെൽനെസ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

കേരളം സീനിയർ ലിവിംഗിന് ഏറെ സാധ്യതയുള്ള വിപണിയാണെന്നും സ്വാതന്ത്ര്യവും ഗുണമേന്മയുള്ള ജീവിത സാഹചര്യവും നൽകുന്ന കമ്മ്യൂണിറ്റികൾക്കാണ് മുതിർന്നവർ കൂടുതലായി മുൻഗണന നൽകുന്നതെന്നും വേദാന്ത സീനിയർ ലിവിംഗ് ഡയറക്ടർ ശ്രേയ ആനന്ദ് പറഞ്ഞു.

കേരളത്തിൽ വിശ്വസനീയമായ സീനിയർ ലിവിംഗ് ഇക്കോസിസ്റ്റം രൂപപ്പെടുത്തുന്നതിനുള്ള ദീർഘകാല പ്രതിബദ്ധതയുടെ ഭാഗമായാണ് 200 കോടിയുടെ നിക്ഷേപമെന്നും അവർ കൂട്ടിച്ചേർത്തു.

X
Top