ഇന്ത്യ ഏറ്റവും ഡിമാന്‍ഡുള്ള ഉപഭോക്തൃ വിപണിയാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾ

പുതിയ മാഗ്നൈറ്റിൻ്റെ കയറ്റുമതി ആരംഭിച്ച് നിസാൻ

കൊച്ചി: ഒക്ടോബറിൽ പുറത്തിറക്കിയ പുതിയ നിസാൻ മാഗ്‌നൈറ്റ് എസ്‌യുവിയുടെ കയറ്റുമതി ദക്ഷിണാഫ്രിക്കയിലേക്ക് ആരംഭിച്ച് നിസാൻ മോട്ടോർ ഇന്ത്യ. ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഒരു മാസത്തിനകം തന്നെ 2700-ലധികം പുതിയ മാഗ്നൈറ്റ് കയറ്റുമതി ചെയ്യാനായിട്ടുണ്ട്.

ചെന്നൈയിലെ നിസാൻ്റെ പ്ലാൻ്റിൽ നിർമ്മിക്കുന്ന പുതിയ മാഗ്‌നൈറ്റ് അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നതിൻ്റെ ഭാഗമായുള്ള പദ്ധതിയിൽ ആദ്യത്തെ രാജ്യമായി ദക്ഷിണാഫ്രിക്ക മാറി.

പുതിയ നിസാൻ മാഗ്‌നൈറ്റ് ബി-എസ്‌യുവിയുടെ അവതരണം കയറ്റുമതി കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതാണ്.

അന്താരാഷ്‌ട്ര വിപണികളിൽ ഇന്ത്യയിൽ നിർമ്മിക്കുന്ന മാഗ്‌നൈറ്റിനു മികച്ച ഡിമാൻഡും ജനപ്രീതിയും കണക്കിലെടുത്ത് ലെഫ്റ്റ്-ഹാൻഡ് ഡ്രൈവ് മാർക്കറ്റുകൾ ഉൾപ്പെടെ 65-ലധികം അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി വ്യാപിപ്പിക്കാൻ ഒരുങ്ങുകുയാണ് നിസാൻ.

X
Top