കേരളത്തിന്‍റെ സ്വപ്ന പദ്ധതിക്ക് കേന്ദ്രത്തിന്‍റെ പച്ചക്കൊടി; മാരാരിക്കുളം – ആലപ്പുഴ റെയിൽപ്പാത ഇരട്ടിപ്പിക്കും, ചെലവ് 220.51 കോടിരാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികൾ ഓരോ എൽപിജി സിലണ്ടറിലും 700 രൂപയുടെ നഷ്‌ടം സഹിക്കുന്നുഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം ഉയര്‍ന്നുപെട്രോൾ, ഡീസൽ വില വർദ്ധിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ആർബിഐ ഗവർണർഇന്ത്യ-യുഎസ് വ്യാപാര കരാർ: ആദ്യ ഘട്ടം ജൂലൈ പകുതിയോടെ ഒപ്പുവെച്ചേക്കും

ഏഥറിന്റെ പുതിയ സ്കൂട്ടർ ദീപാവലിക്ക്; ഇഎൽ 01 ടെസ്റ്റിങ് ആരംഭിച്ചു

ഥർ എനർജിയുടെ ഇഎൽ പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന പുതിയ സ്കൂട്ടർ ദീപാവലിക്ക് എത്തും. പുതിയ മോഡലിന്റെ റോഡ് ടെസ്റ്റിങ് ആരംഭിച്ചു. ഇഎൽ 01 കോൺസെപ്റ്റ് മോഡലിന്റെ ടെസ്റ്റിങ് ആണ് ഇപ്പോൾ നടക്കുന്നത്. കോൺസെപ്റ്റ് മോഡലുമായി ഡിസൈനിൽ കാര്യമായ മാറ്റങ്ങളില്ല. ഇഎൽ പ്ലാറ്റ്ഫോമിന് ഏഥർ പേറ്റൻഡ് എടുത്തിട്ടുണ്ട്.

ഹാൻഡിൽബാർ മൗണ്ടഡ് ഹെഡ്‌ലൈറ്റ്, വലിയ എൽഇഡി ഡിആർഎൽ എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. ഇഎൽ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കി മൂന്നു ഇവി മോഡലുകൾ ഏഥർ പ്ലാൻ ചെയ്യുന്നുണ്ട്. ഇതിൽ ആദ്യത്തെ മോഡലാണ് ഇഎൽ 01. കഴഞ്ഞ വർഷം പ്രദർശിപ്പിച്ച മോഡലിൽ മുന്നിൽ 14–ഇഞ്ച് അലോയ് വീലും പിന്നിൽ 12–ഇഞ്ച് അലോയ് വീലുമായിരുന്നു. വലിയ സീറ്റുകളും യൂട്ടിലിറ്റി സ്പേസ് കൂടിയതമുമായ മോഡലാണിത്.

2kWh, 5kWh ബാറ്ററി സർപ്പോർട്ട് ചെയ്യുന്നതാണ് പുതിയ പ്ലാറ്റ്ഫോം. വ്യത്യസ്ഥ റേഞ്ചുള്ള ഒന്നിലധികം വേരിയന്റുകൾ പ്രതീക്ഷിക്കാം. 7–ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ, നാവിഗേഷൻ, മറ്റു ടെക്നോളജി ഫീച്ചറുകൾ എന്നിവയെല്ലാം പുതിയ മോഡലിൽ ഉണ്ടാകും. മഹരാഷ്ട്രയിലെ പുതിയ പ്ലാന്റിലാണ് നിർമാണം.

ഇഎൽ പ്ലാറ്റ്ഫോം
ഭാവിയിൽ സ്കൂട്ടർ മേഖലയിൽ ഏഥറിന്റെ കുതിപ്പിന് കരുത്തേകുന്നതിനായി പുതിയ പ്ലാറ്റ്ഫോം 2025 ലെ ഏഛർ കമ്യൂണിറ്റി ഡെയിലാണ് അവതരിപ്പിച്ചത്. ഏഥർ സ്കൂട്ടറുകളുടെ നട്ടെല്ലെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

ഉപയോക്താക്കളുടെ താൽപര്യമനുസരിച്ച് വ്യത്യസ്ത വലിപ്പത്തിലും ഘടനയിലുമുള്ള സ്കൂട്ടറുകൾ ഇഎൽ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കി നിർമിക്കാം. 26 ലക്ഷം കിമോമീറ്റർ ഫീൽഡ് ഡാറ്റയുടെ സഹായത്തോടെയാണ് ഈ പുതിയ പ്ലാറ്റ്ഫോം വികസിപ്പിച്ചിരിക്കുന്നത്.

മോണോഷോക്ക് സസ്പെൻഷൻ സംവധാനത്തിലുള്ള വാഹനങ്ങൾ, വിവിധ ടയർ സൈസിലുള്ള മോഡലുകൾ എന്നിവ ഭാവിയിൽ പ്രതീക്ഷിക്കാം. ബജറ്റ് ഫ്രണ്ട്‌ലി സ്കൂട്ടറുകൾ ഇഎൽ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കി അവതരിപ്പിച്ചേക്കും.

ഒരേ സമയം വ്യത്യസ്ത വിഭാഗത്തിലുള്ള ബോഡി ടൈപ്പും ബാറ്ററി പാക്കുകളും ഉൾക്കൊള്ളാൻ കഴിയും. കുറഞ്ഞ സമയത്തിനുള്ളിൽ നിർമിക്കാനും അസംബിൾ ചെയ്യാനും പറ്റും. ഈ പ്ലാറ്റ്ഫോമിൽ 15% വേഗത്തിൽ അസംബ്ലിങ് സാധ്യമാകും. രണ്ടിരട്ടി വേഗത്തിൽ സർവീസിങും ചെയ്യാം. പിരിയോഡിക് സർവീസ് 10,000 കിമീ ആണ്. പുതിയ പ്ലാറ്റ്ഫോമിൽ മികച്ച സുരക്ഷ സംവിധാനങ്ങളാണ് ഏഥർ ഒരുക്കുന്നത്.

ബ്രേക്കിങ് ഡിസ്റ്റൻസ് കുറയ്ക്കാൻ സഹായിക്കുന്ന അഡ്വാൻസ്ഡ് ഇലക്ട്രോണിക് ബ്രേക്കിങ് സിസ്റ്റം ഇതിലുണ്ടാകും. അതുപോലെ ഇലക്ട്രിക് മോട്ടറുമായി ബന്ധിപ്പിക്കുന്ന ഓൺബോർഡ് ചാർജർ കൺട്രോൾ സംവിധാനം ഉണ്ടാകുമെന്നതിനാൽ പോർട്ടബിൾ ചാർജർ കൊണ്ടുനടക്കേണ്ടതില്ല.

ഇഎൽ 01 പ്രൊഡക്‌ഷൻ കോഡ് നെയിം ആയതിനാൽ വിപണിയിലെത്തുന്നത് പുതിയ പേരിലാകാം. ഈ വർഷത്തെ ഉത്സവസീസണിൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കാം.

X
Top