ചാബഹാര്‍ നിയന്ത്രണം താല്ക്കാലികമായി കൈമാറാന്‍ ഇന്ത്യകടുത്ത പ്രതിസന്ധിയിൽ ഇന്ത്യൻ ടെക്സ്റ്റൈൽ മേഖല; കൂലി വർദ്ധനവും അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും തിരിച്ചടിയായിറെക്കോർഡുകൾ തിരുത്തി ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിഹരിത ഊര്‍ജ്ജത്തില്‍ ചരിത്രനേട്ടം കൈവരിച്ച് ഇന്ത്യബാങ്കിംഗ് മേഖലയിൽ വൻ പരിഷ്കാരങ്ങളുമായി കേന്ദ്രം; ഉന്നതതല സമിതി ഉടൻ നിലവിൽ വരുമെന്ന് നിർമ്മല സീതാരാമൻ

ഇന്ത്യയിൽ വില വെട്ടിക്കുറച്ച് ജഗ്വാർ ലാൻഡ് റോവർ

മുംബൈ: ഇന്ത്യ-ബ്രിട്ടൻ സ്വതന്ത്ര വ്യാപാരക്കരാറിന്റെ ചുവടുപിടിച്ച് ഇന്ത്യയിൽ റേഞ്ച് റോവർ വാഹനങ്ങളുടെ വില വെട്ടിക്കുറച്ച് ജഗ്വാർ ലാൻഡ് റോവർ.

പൂർണമായി നിർമിച്ച് ബ്രിട്ടനിൽനിന്ന് ഇറക്കുമതി ചെയ്യുന്ന റേഞ്ച് റോവറുകളുടെ വിലയിൽ 75 ലക്ഷം രൂപവരെയാണ് കുറയുക. റേഞ്ച് റോവർ എസ്.വി, റേഞ്ച് റോവർ സ്പോർട്സ് എസ്.വി. എന്നിവയ്ക്കാണ് വിലക്കുറവിന്റെ നേട്ടം ലഭിക്കുക.

ഇതനുസരിച്ച് റേഞ്ച് റോവർ എസ്.വി.യുടെ എക്സ്ഷോറൂം വില 4.25 കോടിയിൽനിന്ന് 3.5 കോടിയായി കുറയും. റേഞ്ച് റോവർ സ്പോർട്സ് എസ്.വി. വില 2.75 കോടിയിൽനിന്ന് 2.35 കോടിയായും കുറയും.

സ്വതന്ത്ര വ്യാപാരക്കരാറിന്റെ പുതിയ നികുതിഘടനയനുസരിച്ചാകും വിലയിൽ മാറ്റം പ്രതിഫലിക്കുകയെന്നും കമ്പനി വ്യക്തമാക്കി.

X
Top