“മാറുന്ന കാലം”: ബജറ്റിൽ കൂടുതൽ പ്രാധാന്യം നേടി ശാസ്ത്ര സാങ്കേതിക മേഖലടൂറിസം മേഖലക്ക് ബജറ്റിൽ പ്രത്യേക പരിഗണനബജറ്റിൽ ഗ്രാമവികസനത്തിന് 2138 കോടി രൂപബജറ്റ് ലക്ഷ്യം വയ്ക്കുന്നത് നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിലൂടെയുള്ള വ്യവസായ മുന്നേറ്റംപെരുമ്പാവൂർ കേന്ദ്രമാക്കി ആഗോള ഫർണിച്ചർ ഹബ്ബിന് 10 കോടി രൂപ

ബജറ്റ് ലക്ഷ്യം വയ്ക്കുന്നത് നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിലൂടെയുള്ള വ്യവസായ മുന്നേറ്റം

വ്യവസായിക വളർച്ചയും നിക്ഷേപ സൗഹൃദ അന്തരീക്ഷവും ഉറപ്പാക്കാൻ ശക്തമായ നടപടികളാണ് ബജറ്റ് മുന്നോട്ട് വെക്കുന്നത്.  സംസ്ഥാനത്തെ വ്യവസായ, ധാതു മേഖലകളിൽ വിവിധ പദ്ധതികളുടെ നടത്തിപ്പിനായി 1548 കോടി രൂപ അനുവദിച്ചു. ദീർഘകാല വളർച്ചയ്ക്കായി അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക പ്രാധാന്യം നൽകിയിരിക്കുന്നു. ബജറ്റിൽ പ്രഖ്യാപിച്ച തന്ത്രപ്രധാന വ്യാവസായിക പദ്ധതികളിൽ ഏവിയേഷൻ ലോജിസ്റ്റിക്സ് ഹബ്, റെയർ എർത്ത് & ക്രിട്ടിക്കൽ മിനറൽസ് കോറിഡോർ, സതേൺ കേരള ഇക്കണോമിക് കോറിഡോർ എന്നിവ ഉൾപ്പെടുന്നു. വ്യവസായിക-കയറ്റുമതി ചരക്കുനീക്കം സുഗമമാക്കുന്നതിനായി 200 കോടി രൂപ ചെലവിലാണ് ഏവിയേഷൻ ലോജിസ്റ്റിക്സ് ഹബ് സ്ഥാപിക്കുന്നത്. വിഴിഞ്ഞം പോർട്ട് മുതൽ ചവറ വഴി കൊച്ചി വരെ നീളുന്ന റെയർ എർത്ത് കോറിഡോറിനായി 100 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഇത് കേരളത്തെ നിർണായക ധാതുക്കളുടെ പ്രോസസിങ് ഹബ്ബാക്കി മാറ്റും. തെക്കൻ കേരളത്തിലെ വ്യവസായ പുരോഗതി ലക്ഷ്യമിട്ട് സതേൺ കേരള ഇക്കണോമിക് കോറിഡോറിനായി 50 കോടി രൂപയും മാറ്റിവെച്ചിട്ടുണ്ട്.

പരമ്പരാഗത – പ്രാദേശിക വ്യവസായങ്ങളുടെ നവീകരണത്തിലൂടെ കേരളത്തിന്റെ തനതായ വ്യാവസായിക ശേഷിയെ ആഗോള വിപണിയുമായി ബന്ധിപ്പിക്കുന്നതിനുള്ള ശ്രമമാണ് ഗ്ലോബൽ ഫർണിച്ചർ ഹബ്ബിലൂടെയും ഗോൾഡ് മാനുഫാക്ച്ചറിംഗ് കോറിഡോറിലൂടെയും ഉണ്ടായിട്ടുള്ളത്. ഇതിനുപുറമെ വ്യവസായ സംരംഭകർ നേരിടുന്ന ചുവപ്പുനാടയും മറ്റ് ബിസിനസ്സ് തടസ്സങ്ങളും പരിഹരിച്ച് നിക്ഷേപങ്ങൾ വേഗത്തിലാക്കാൻ ഒരു ഡാറ്റാ അധിഷ്ഠിത സെൽ രൂപീകരിക്കും. ചെറുകിട, ഇടത്തരം സംരംഭങ്ങളെ ശക്തിപ്പെടുത്തുന്നതിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സർക്കാർ ലക്ഷ്യമിടുന്നു. വ്യവസായ സ്ഥാപനങ്ങളെയും പ്രമുഖ ഗവേഷണ കേന്ദ്രങ്ങളെയും ഒന്നിപ്പിച്ചുകൊണ്ട് ഒരു അത്യാധുനിക റിസർച്ച് പാർക്ക് സ്ഥാപിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. പുതിയ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ബഹിരാകാശ മേഖലയിലെ സ്വകാര്യ സ്റ്റാർട്ടപ്പുകൾക്കായി 5 കോടി രൂപ വകയിരുത്തി. യുവാക്കളുടെ പുതുസംരംഭങ്ങൾക്ക് കൈത്താങ്ങായി 5 ലക്ഷം രൂപയുടെ പലിശരഹിത വായ്പ നൽകാനും ബജറ്റിൽ പദ്ധതിയുണ്ട്.

X
Top