ട്രംപ് വിജയിക്കുമെന്ന പ്രതീക്ഷയിൽ കരുത്തുകാട്ടി ഡോളർ; രൂപയുടെ മൂല്യത്തിൽ വീണ്ടും ഇടിവ്രാജ്യാന്തര സ്വർണ വില ഒരുമാസത്തെ ഉയരത്തിൽഇന്ത്യയുടെ വ്യാപാര കമ്മിയിൽ കുറവ്വോഡ്കയും വിസ്‌കിയും വില്‍പ്പനയില്‍ വൈനിനെ മറികടക്കുമെന്ന് റിപ്പോര്‍ട്ട്‌മൊത്തവില പണപ്പെരുപ്പം ജൂണിൽ 16 മാസത്തെ ഉയർന്ന നിരക്കിലെത്തി

ഇലക്ട്രിക് വാഹനരംഗത്ത് 10,000 കോടി രൂപയുടെ നിക്ഷേപവുമായി മഹീന്ദ്ര ആന്റ് മഹീന്ദ്ര

ന്യൂഡല്‍ഹി: ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണത്തിനും വികസനത്തിനുമായി അടുത്ത 7-8 വര്‍ഷത്തിനുള്ളില്‍ 10,000 കോടി രൂപ നിക്ഷേപിക്കുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ബുധനാഴ്ച അറിയിച്ചു. മഹാരാഷ്ട്രയിലെ പൂനെയില്‍ നിര്‍മ്മാണ സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിനായാണ് തുക ചെലവഴിക്കുക.

വൈദ്യുത വാഹനങ്ങള്‍ക്കായുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ വ്യാവസായിക പ്രോത്സാഹന സ്‌കീമിന് കീഴിലാണ് പദ്ധതി.

മഹീന്ദ്രയുടെ വരാനിരിക്കുന്ന ബോണ്‍ ഇലക്ട്രിക് വെഹിക്കിളുകളുടെ (ബിഇവി) നിര്‍മ്മാണ സൗകര്യം, വികസനം, ഉല്‍പ്പാദനം എന്നിവയാണ് പൂനെയിലെ പ്ലാന്റില്‍ നിര്‍വഹിക്കുക.
പുറത്തിറക്കാനിരിക്കുന്ന വാഹനങ്ങളില്‍ ചിലത് 2022 ഓഗസ്റ്റ് 15-ന് യുകെ ഓക്സ്ഫോര്‍ഡ്ഷെയറില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

മഹീന്ദ്രയുടെ നിക്ഷേപം സംസ്ഥാനത്തെ ഇന്ത്യയുടെ ഇവി ഹബ്ബാക്കാന്‍ സഹായിക്കുമെന്ന് ഓട്ടോ & ഫാം സെക്ടേഴ്സ് എം ആന്‍ഡ് എം എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് ജെജുരിക്കര്‍ പറഞ്ഞു. 70 വര്‍ഷമായി മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ ഹോം ഗ്രൗണ്ടാണ് മഹാരാഷ്ട്രയെന്നും അദ്ദേഹം പറയുന്നു.

ആഭ്യന്തര, അന്തര്‍ദേശീയ വിപണികള്‍ക്കായി അഞ്ച് പുതിയ ഇലക്ട്രിക് സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിളുകള്‍ (എസ്യുവികള്‍) പുറത്തിറക്കുമെന്ന് ഓഗസ്റ്റില്‍ എം ആന്‍ഡ് എം പ്രഖ്യാപിച്ചിരുന്നു.

ആദ്യ നാലെണ്ണം 2024 നും 2026 നും ഇടയില്‍ നിരത്തിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

X
Top